മധ്യപ്രദേശ് തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങാതെ പ്രജ്ഞ, ബിജെപി മാറ്റിനിർത്തി?
ഭോപാൽ∙ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ സജീവമാകാതെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും എംപിയുമായി പ്രജ്ഞ സിങ് ഠാക്കൂർ. മധ്യപ്രദേശിൽ ബിജെപി വൻ പ്രചാരണം നടത്തുന്നതിനിടെയാണ് പ്രജ്ഞ സിങ്ങിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് പ്രജ്ഞയെ മാറ്റിനിർത്തിയതെന്നാണ് വിവരം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രജ്ഞ സിങ്ങിനെ സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രജ്ഞയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞ ഭോപാലിൽ ജയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനുശേഷം നവംബറിൽ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമർശം വിവാദമായി. ഇതോടെ ബിജെപി പാർലമെന്ററി കമ്മിറ്റികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി.
മലെഗാവ് ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രജ്ഞ മുംബൈയിലായിരുന്നുവെന്നും അതിനാലാണ് പ്രചാരണത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും പ്രജ്ഞയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവർത്തകർ പറഞ്ഞു. താരപ്രചാരകരുടെ ലിസ്റ്റിൽ പ്രജ്ഞയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പ്രജ്ഞയുടെ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണത്തിനു പ്രജ്ഞയെ പങ്കെടുപ്പിക്കേണ്ടെന്നും ചില സ്ഥാനാർഥികൾക്ക് നിർദേശം ലഭിച്ചിരുന്നു.
എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് പ്രജ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ഹിതേഷ് ബാജ്പേയി പറഞ്ഞു. എല്ലാ നേതാക്കൻമാരെയും പ്രചാരണത്തിന് ഉപയോഗിക്കുക എന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.