മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് അനുമതി നൽകിയ സർവേ നമ്പരിൽ നിന്നല്ല; നടപടിക്രമങ്ങളും പാലിച്ചില്ല
ആലപ്പുഴ ∙ വിവാദമായ നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടന്നത് ജിയോളജി വകുപ്പ് അനുമതി നൽകിയ സർവേ നമ്പരിലുള്ള സ്ഥലത്തുനിന്നല്ലെന്നു കണ്ടെത്തി. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല മണ്ണെടുത്തത്. സ്ഥലം പരിശോധിച്ചതിന്റെ

ആലപ്പുഴ ∙ വിവാദമായ നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടന്നത് ജിയോളജി വകുപ്പ് അനുമതി നൽകിയ സർവേ നമ്പരിലുള്ള സ്ഥലത്തുനിന്നല്ലെന്നു കണ്ടെത്തി. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല മണ്ണെടുത്തത്. സ്ഥലം പരിശോധിച്ചതിന്റെ രേഖകളൊന്നും ജിയോളജി വകുപ്പിന്റെ ഫയലിൽ ഇല്ലെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു.
ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കലക്ടർ റിപ്പോർട്ട് നൽകുന്നതു വരെ സ്ഥലത്തു ഖനനം നടത്തരുത്. പ്രതിഷേധിച്ച ജനങ്ങൾക്കു നേരെ പൊലീസ് അതിക്രമം ഉണ്ടായെന്ന് ഒട്ടേറെ പരാതികൾ ഉയർന്നു. ഇത് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ചു നടപടിയെടുക്കണമെന്നു യോഗം നിർദേശിച്ചു.