ആലുവയിലെ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് 1.20 ലക്ഷം തട്ടിയ സംഭവം: കേസെടുത്ത് പൊലീസ്
കൊച്ചി ∙ ബിഹാർ സ്വദേശി അസഫാക് ആലം കൊലപ്പെടുത്തിയ 5 വയസ്സുകാരിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കേസെടുത്ത് ആലുവ പൊലീസ്. മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണു കേസ്. മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഐഎൻടിയുസി വനിതാ വിഭാഗം

കൊച്ചി ∙ ബിഹാർ സ്വദേശി അസഫാക് ആലം കൊലപ്പെടുത്തിയ 5 വയസ്സുകാരിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കേസെടുത്ത് ആലുവ പൊലീസ്. മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണു കേസ്. മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഐഎൻടിയുസി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഹസീന മുനീറിനെ 2 സ്ഥാനങ്ങളിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ബാലിക കൊല്ലപ്പെട്ട ദിവസം മുതൽ അവരുടെ കുടുംബത്തോടൊപ്പം സഹായികളായി കൂടിയ ഹസീനയും മുനീറും ചേർന്നു തുക തട്ടിയെന്നാണ് ആരോപണം. ബാലികയുടെ പിതാവിന്റെ പക്കൽനിന്ന് എടിഎം കാർഡും പിൻ നമ്പറും വാങ്ങി പല തവണയായി മുനീറാണ് തുക പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു 10 ലക്ഷം രൂപയും സാമൂഹികക്ഷേമ വകുപ്പിൽനിന്ന് ഒരു ലക്ഷം രൂപയും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽനിന്നു 3 ലക്ഷം രൂപയും ഈ കുടുംബത്തിനു ലഭിച്ചിരുന്നു. നടൻ സുരേഷ് ഗോപി 2 ലക്ഷവും നൽകി.
ക്ഷേമനിധി തുക എസ്ബിഐയിൽ നിക്ഷേപിക്കുന്നതിനു ബാലികയുടെ 3 സഹോദരങ്ങളുടെ ആധാർ കാർഡും മറ്റും ശരിയാക്കുന്നതിനിടെ ഹസീനയും മുനീറും ഇടപെട്ടു തുക ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിപ്പിക്കുകയും എടിഎം കാർഡ് മുഖേന പിൻവലിക്കുകയും ചെയ്തുവെന്നാണ് സിപിഎം ആരോപണം. ബാങ്കിൽനിന്ന് എസ്എംഎസ് വന്നപ്പോഴാണ് വിവരം വീട്ടുകാർ അറിഞ്ഞതെന്നും അവർ പറയുന്നു. തുടർന്നു 2 തവണയായി തുക തിരിച്ചു നൽകി. സംഭവം വിവാദമായ ഇന്നലെ മറ്റൊരാൾ മുഖേന ബാക്കി 50,000 രൂപ ബാലികയുടെ പിതാവിന്റെ പക്കലെത്തിച്ചു. കടുങ്ങല്ലൂർ സ്വദേശികളായ മുനീറും ഹസീനയും കുറച്ചു നാളായി ബാലികയുടെ കുടുംബം വാടകയ്ക്കു താമസിക്കുന്ന പ്രദേശത്താണ് താമസം.