തിരുവനന്തപും∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനെ വിമർശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവകേരള യാത്ര വൻ പരാജയമാണ്. ജനങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തലപ്പാവ് ധരിച്ച് പഴയകാല രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ പ്രസംഗം നടത്തുന്നതല്ലാതെ ജനങ്ങളുടെ ആവലാതികളോ പ്രശ്നങ്ങളോ പരിഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്കം പിണറായി വിജയൻ കണ്ടുപഠിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയുടെ കയ്യിൽ ഒരു നിവേദനം കൊടുക്കാൻ പോലും ആർക്കും കഴിയുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ സമ്മർദത്തോടെ, തൊഴിലുറപ്പു തൊഴിലാളികളും അങ്കണവാടി ഹെൽപ്പർമാരും ഹരിതകർമസേനയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയുമെല്ലാം കൊണ്ടുവന്ന് പാർട്ടിക്കാരെയും വിളിച്ചുകൂട്ടി മാമാങ്കം നടത്തുകയാണ്. ഇതുകൊണ്ട് ജനങ്ങൾക്കോ കേരളത്തിനോ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഇതു കേവലം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണ്. 

ADVERTISEMENT

സർക്കാര്‍ പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. ഇവിടെ മുഴുവൻ രാഷ്ട്രീയമാണ് പറയുന്നത്. കോൺഗ്രസിനെയും യുഡിഎഫിനെയും ആക്ഷേപിക്കുക, വിമർശിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്. പരിപൂർണമായി രാഷ്ട്രീയ പരിപാടിയാണ്. ഈ പരിപാടിയിൽ ആളു കൂടുന്നുവെന്ന് പറയുന്നത് സർക്കാർ നിർബന്ധിച്ചുകൊണ്ടുവരുന്ന ആളുകളാണ്. സ്വകാര്യ ബസുകളെ പോലും നിർബന്ധിച്ച് ആളുകളെ കൊണ്ടുവരാൻ പറയുന്നു. 

ഉദ്യോഗസ്ഥരെക്കൊണ്ട് വ്യാപകമായ പണപ്പിരിവ് നടത്തിക്കുന്നു. പഞ്ചായത്തുകളെയും സഹകരണസംഘങ്ങളെയും നിർബന്ധിക്കുന്നു. വ്യാപകമായ അഴിമതിയാണ് ഈ പരിപാടിയുടെ സംഘാടനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരു കണക്കുമില്ല. പാർട്ടിക്കാർ ഇഷ്ടംപോലെ പണം പിരിക്കുന്നു. ഇഷ്ടംപോലെ ചെലവഴിക്കുന്നു. സർക്കാർ പരിപാടിയിൽ പാർട്ടിക്കാർ പണം പിരിച്ച് പരിപാടി നടത്തുന്നത് കേരളത്തിൽ ഉണ്ടാകാത്ത കാര്യമാണ്. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നടത്തുന്ന പ്രചാരവേല എന്നതിനപ്പുറം ഒരാളുടെ പ്രശ്നംപോലും പരിഹരിക്കാൻ കഴിയുന്നില്ല.

ADVERTISEMENT

ഖജനാവില്‍ അഞ്ചുരൂപ പോലും ഇല്ല. അയ്യായിരം രൂപ പോലും മാറിയെടുക്കാന്‍ കഴിയുന്നില്ല. അവർക്ക് എന്തു വികസനമാണ് കേരളത്തിൽ ചെയ്യാൻ കഴിയുന്നത്?. ഇതു ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള അടവു മാത്രമാണ്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചരണമാണ്. ഒന്നരക്കോടി രൂപയുടെ ആഡംബര വാഹനം എന്തിനാണ് തയാറാക്കിയത്. ആഡംബര വാഹനം അല്ലെങ്കിൽ സ്വിഫ്റ്റ് ബസില്‍ പോയാൽ പോരേ. സാധാരണ കെഎസ്ആർടിസി ബസിൽ പോയാൽ പോരേ. വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ശമ്പളം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. പര്യടനത്തിനു ശേഷം ബസ് കാഴ്ച ബംഗ്ലാവിൽ വച്ചാൽ ലക്ഷക്കണക്കിനു ആളുകൾ വരുമെന്ന് എ.കെ.ബാലൻ പറഞ്ഞു. വാസ്തവത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കാഴ്ച ബംഗ്ലാവിൽ വയ്ക്കേണ്ടത്. ബസിനെയല്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാഴ്ച ബംഗ്ലാവിൽ വച്ചാൽ അവിടെ ആൾക്കാർ വരും.’’– ചെന്നിത്തല പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT