‘മോദി ബോൾ ചെയ്യും, അമിത് ഷാ ബാറ്റ് ചെയ്യും; മോദി ഉണ്ടായിരുന്നതിനാൽ ലോകകപ്പ് നേടിയെന്നും കേൾക്കും’
മുംബൈ∙ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ, ബിജെപിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു

മുംബൈ∙ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ, ബിജെപിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം എല്ലാ സംഭവങ്ങളും രാഷ്ട്രീയമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
‘‘കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപീകരിച്ചതിനു ശേഷം രാജ്യത്ത് എല്ലാം രാഷ്ട്രീയമായി മാറി. അത് ആരുടെയെങ്കിലും മരണമായാലും കായിക മത്സരമായാലും എല്ലാറ്റിലും രാഷ്ട്രീയം. ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബോൾ ചെയ്യും. അമിത് ഷാ ബാറ്റ് ചെയ്യും. ബിജെപി നേതാക്കൾ ബൗണ്ടറിയിൽ നിൽക്കും. അവർ ക്രെഡിറ്റ് അവകാശപ്പെടും. മോദി ഉണ്ടായിരുന്നതുകൊണ്ടാണ് ലോകകപ്പ് നേടിയതെന്ന് നമ്മൾ കേൾക്കും’’– സഞ്ജയ് റാവുത്ത് പറഞ്ഞു.