‘കാറിന് സൈഡ് കൊടുത്തില്ല’, തിരുവനന്തപുരത്ത് യുവാക്കൾക്ക് മർദ്ദനം – വിഡിയോ
തിരുവനന്തപുരം∙ തിരുവനന്തപുരത്തു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു വഞ്ചിയൂർ സ്വദേശികളായ യുവാക്കള്‍ക്കു മർദ്ദനം. ആദിത്യ സതീഷ്, രോഹിത്ത് എന്നിവർക്കാണു മർദ്ദനമേറ്റത്. തിരുവനന്തപുരം ചാല സ്വദേശി അനസ്, കരിമഠം സ്വദേശി സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എംഎൽഎ ഹോസ്റ്റലിനു മുൻപിൽ

തിരുവനന്തപുരം∙ തിരുവനന്തപുരത്തു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു വഞ്ചിയൂർ സ്വദേശികളായ യുവാക്കള്‍ക്കു മർദ്ദനം. ആദിത്യ സതീഷ്, രോഹിത്ത് എന്നിവർക്കാണു മർദ്ദനമേറ്റത്. തിരുവനന്തപുരം ചാല സ്വദേശി അനസ്, കരിമഠം സ്വദേശി സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എംഎൽഎ ഹോസ്റ്റലിനു മുൻപിൽ വച്ചായിരുന്നു സംഭവം.
എംഎൽഎ ഹോസ്റ്റലിനു മുൻപിലത്തെ റൗണ്ട് കടക്കുന്നതിനിടെ വഞ്ചിയൂർ സ്വദേശികളുടെ കാറിനു പിന്നിൽ അനസും സുധീഷും സഞ്ചരിച്ച കാറെത്തി ഹോണടിച്ചു. എന്നാൽ ഇവർക്കു സൈഡ് കൊടുക്കാൻ സാധിച്ചില്ല. തുടർന്നു കാർ മുൻപിൽ കയറ്റിനിർത്തി വഞ്ചിയൂർ സ്വദേശികളെ അനസും സുധീഷും മർദ്ദിക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ടുള്ള അടിയിൽ ആദിത്യ സതീഷിന്റെ മൂക്ക് പൊട്ടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ മർദ്ദനമേറ്റവർ പരാതി നൽകി. നരഹത്യാശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ നേരത്തെയും നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.