വിദേശ വിദഗ്ധന് അർണോൾഡ് ഡിക്സും സംഘവും സിൽക്യാരയിൽ; മലമുകളിൽ നിന്നും തുരന്നിറങ്ങാൻ ശ്രമം – വിഡിയോ
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ മലമുകളിൽ നിന്നും തുരന്ന് താഴേക്കിറങ്ങി ഉള്ളിൽ കടക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശ പ്രതിനിധി സംഘം സ്ഥലത്തെത്തി. അർണോൾഡ് ഡിക്സിന്റെ

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ മലമുകളിൽനിന്നു തുരന്ന് താഴേക്കിറങ്ങി ഉള്ളിൽ കടക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശ പ്രതിനിധി സംഘം സ്ഥലത്തെത്തി. ഈ രംഗത്തെ വിദഗ്ധനായ അർണോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്ത് എത്തിയത്.
തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നു ഒൻപതു ദിവസമായി. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. സംസ്ഥാന, കേന്ദ്ര രക്ഷാപ്രവർത്തകർക്കു പിന്നാലെ, വിദേശപ്രതിനിധികളും സ്ഥലത്തെത്തിയതോടെ ഇതൊരു രാജ്യാന്തര ശ്രമമായി മാറിയിരിക്കുന്നു. എത്രയും വേഗം തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം.