‘എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കും; രാഷ്ട്രീയത്തിനപ്പുറം വികസനമാണ് ലക്ഷ്യം’
പാലക്കാട് ∙ എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നത്. നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയിൽ പങ്കെടുക്കും. വികസന കാര്യങ്ങളിൽ ഒന്നിച്ചു

പാലക്കാട് ∙ എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നത്. നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയിൽ പങ്കെടുക്കും. വികസന കാര്യങ്ങളിൽ ഒന്നിച്ചു ചേരണമെന്നാഗ്രഹിക്കുന്ന എല്ലാവരും നവകേരള സദസ്സിന്റെ ഭാഗമാവണമെന്നും ഗോപിനാഥ് പറഞ്ഞു.
‘‘നവകേരള സദസ്സിനെ രാഷ്ട്രീയ വേദിയായി കാണുന്നില്ല. പരിപാടിയിൽ പങ്കെടുക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. കേരളത്തിന്റെ വികസനത്തിന് നവകേരള സദസ്സ് പോലൊരു പരിപാടി നടത്തണമെന്നു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തോന്നി. പിണറായി വിജയന്റെ സർക്കാർ നല്ലതു ചെയ്താൽ അംഗീകരിക്കും. നാളെ കോൺഗ്രസിന്റെ നല്ലൊരു സർക്കാർ അധികാരത്തിൽ വന്നാൽ അവരുമായും സഹകരിക്കും. ജനസമ്പർക്ക യാത്രയില്‍ രാഷ്ട്രീയം നോക്കാതെ ആളുകൾ പങ്കെടുക്കുകയും സഹായം വാങ്ങുകയും ചെയ്തിട്ടില്ലേ?’’– ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥ് സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന സിപിഎം നേതാക്കളും പല സമയങ്ങളിലായി പാര്‍ട്ടിയിലേക്കു ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും മനസ്സു കൊണ്ട് താന്‍ കോണ്‍ഗ്രസുകാരനാണ് എന്നുമായിരുന്നു ഇതേപ്പറ്റി ഗോപിനാഥ് നേരത്തേ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നു ഗോപിനാഥിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.