സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർഥം ആണോ? മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ
ചെന്നൈ∙ നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്നു നടൻ മൻസൂർ അലി ഖാൻ. മാപ്പു പറയാൻ എന്തു തെറ്റാണു ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർഥം ആണോയന്നും മൻസൂർ അലി ഖാൻ ചോദിച്ചു. മാപ്പു പറയാൻ തന്നോട് താരസംഘടന ആവശ്യപ്പെട്ടതു വിശദീകരണം ചോദിക്കാതെയാണെന്നും നടൻ പറഞ്ഞു.

ചെന്നൈ∙ നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്നു നടൻ മൻസൂർ അലി ഖാൻ. മാപ്പു പറയാൻ എന്തു തെറ്റാണു ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർഥം ആണോയെന്നും മൻസൂർ അലി ഖാൻ ചോദിച്ചു. മാപ്പു പറയാൻ തന്നോടു താരസംഘടന ആവശ്യപ്പെട്ടതു വിശദീകരണം ചോദിക്കാതെയാണെന്നും നടൻ പറഞ്ഞു.
നാലുമണിക്കൂറിനുള്ളിൽ നോട്ടിസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണു മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു നടൻ പറഞ്ഞത്.
ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ അഭിമുഖത്തിൽ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നതു വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു പ്രതികരിച്ചത്.