ബിഹാറിൽ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമുദായിക സംവരണം 65 ശതമാനമാക്കി
പട്ന ∙ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സാമുദായിക സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി സർക്കാർ വിജ്ഞാപനമിറക്കി. പുറമേ 10% സാമ്പത്തിക സംവരണം തുടരും. സംവരണ ഭേദഗതി ബില്ലുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയതിനെ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംവരണ

പട്ന ∙ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സാമുദായിക സംവരണം 50 ശതമാനത്തിൽനിന്ന് 65 ശതമാനമാക്കി സർക്കാർ വിജ്ഞാപനമിറക്കി. പുറമേ 10% സാമ്പത്തിക സംവരണം തുടരും. സംവരണ ഭേദഗതി ബില്ലുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയതിനെ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സംവരണ ഭേദഗതി നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ അതി പിന്നാക്ക സമുദായ (ഇബിസി) സംവരണം 25 ശതമാനമായും മറ്റു പിന്നാക്ക സമുദായ (ഒബിസി) സംവരണം 18 ശതമാനമായും ഉയർന്നു. പട്ടിക ജാതി സംവരണം 20 ശതമാനമായും പട്ടിക വർഗ സംവരണം രണ്ടു ശതമാനമായും വർധിച്ചു.