ന്യൂഡൽഹി ∙ തങ്ങളുടെ സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി. 

കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ സർക്കാരുകൾ നികുതി പിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഉടമകൾ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഹർജികളിൽ കോടതി തമിഴ്നാട് സർക്കാരിനു നോട്ടിസയച്ചു. ഇടക്കാല ഉത്തരവ് നിലനിൽക്കെ നികുതി പിരിക്കുന്നത് തുടരുന്നത് എങ്ങനെയെന്നു കോടതി സർക്കാരുകളോടു ചോദിച്ചു. ഇതിൽ ഖേദം അറിയിച്ചുകൊണ്ടായിരുന്നു തമിഴ്നാട് സർക്കാരിന്റെ മറുപടി. തുടർന്നാണ് കോടതി അതൃപ്തി അറിയിച്ചത്.

ADVERTISEMENT

അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയിട്ടുള്ളതിനാൽ അതിർത്തി നികുതി സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ലെന്നാണു ബസ്സുടമകളുടെ വാദം. കേരളം ഉൾപ്പെടെ നികുതി ഈടാക്കുന്നതു ചോദ്യം ചെയ്താണ് റോബിൻ ബസിന്റേതുൾപ്പെടെ 94 ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചതും സ്റ്റേ ഉത്തരവു പുറപ്പെടുവിച്ചതും. 

അതിർത്തിയിൽ പ്രവേശന നികുതി ഈടാക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കി കഴി‍ഞ്ഞ ദിവസം കേരളം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിൽ നൽകുന്ന പെർമിറ്റ് ഫീസിൽ മറ്റു സംസ്ഥാനങ്ങൾക്കു നൽകേണ്ട ഫീസ് ഉൾപ്പെടുന്നില്ലെന്നാണു കേരളത്തിന്റെ വാദം.

English Summary:

Supreme Court notice to Tamil Nadu Government in All India Tourist Permit case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT