തിരഞ്ഞെടുപ്പിലെ വ്യാജരേഖാ കേസ്; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
അടൂർ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശികളായ അഭി വിക്രം, ബിനിൽ, പി.ബിനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് പുറമെ ഫെനി എന്നൊരാളും കസ്റ്റഡിയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇവർ കെഎസ്‌യു

അടൂർ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ബിനിൽ, പി.ബിനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് പുറമെ ഫെനി എന്നൊരാളും കസ്റ്റഡിയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇവർ കെഎസ്‌യു ഭാരവാഹികളായി പ്രവർത്തിച്ചിരുന്നതായാണു സൂചന.
ഇവരിൽനിന്ന് വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകൾ പൊലീസ് കണ്ടെടുത്തു. വ്യാജരേഖാ നിർമാണം സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി. അഭി വിക്രത്തിന്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും വ്യാജരേഖ നിർമിക്കുന്നതിനായി ഉപയോഗിച്ചതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമെത്തിയാണു കസ്റ്റഡിയിലെടുത്തത്.
ഒരു സ്ഥലം കേന്ദ്രീകരിച്ച് വ്യാജരേഖകൾ നിർമിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർ യൂത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. അതിനാൽ അടുത്തഘട്ടമായി സംസ്ഥാന ഭാരവാഹികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ട് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.