കാനേഡിയൻ പൗരൻമാർക്ക് ഇ–വീസ നൽകുന്നത് പുനഃരാരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി∙ കാനേഡിയൻ പൗരൻമാർക്ക് ഇ–വീസ നൽകുന്നത് ഇന്ത്യ പുനഃരാരംഭിച്ചു. ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ പ്രശ്നം ഉടലെടുത്തതോടെയാണ് സെപ്റ്റംബറിൽ ഇന്ത്യ കാനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിയത്. ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് നേരത്തെ ബിസിനസ് വീസ, മെഡിക്കൽ

ന്യൂഡൽഹി∙ കാനേഡിയൻ പൗരൻമാർക്ക് ഇ–വീസ നൽകുന്നത് ഇന്ത്യ പുനഃരാരംഭിച്ചു. ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ പ്രശ്നം ഉടലെടുത്തതോടെയാണ് സെപ്റ്റംബറിൽ ഇന്ത്യ കാനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിയത്. ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് നേരത്തെ ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുമ്പോൾ വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിച്ചിരുന്നില്ല.
സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞത്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നാണു ബന്ധം വഷളായത്.