കണ്ണൂർ ∙ നവകേരള സദസ്സില്‍ മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കെ.കെ.ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യക്ഷ പ്രാസംഗികയായ ശൈലജ കൂടുതല്‍ സംസാരിച്ചതിനാല്‍ പരിപാടിയുടെ ക്രമീകരണത്തില്‍ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാന്‍ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

കണ്ണൂർ ∙ നവകേരള സദസ്സില്‍ മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കെ.കെ.ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യക്ഷ പ്രാസംഗികയായ ശൈലജ കൂടുതല്‍ സംസാരിച്ചതിനാല്‍ പരിപാടിയുടെ ക്രമീകരണത്തില്‍ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാന്‍ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നവകേരള സദസ്സില്‍ മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കെ.കെ.ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യക്ഷ പ്രാസംഗികയായ ശൈലജ കൂടുതല്‍ സംസാരിച്ചതിനാല്‍ പരിപാടിയുടെ ക്രമീകരണത്തില്‍ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാന്‍ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ (കണ്ണൂർ)∙ പേരാവൂർ മണ്ഡലം നവകേരള സദസ്സിൽ കെ.കെ.ശൈലജയുടെ പ്രസംഗം നീണ്ടതിൽ വേദിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.കെ.ശൈലജ മുഖ്യമന്ത്രി എത്തുന്നതിനു മുൻപേ ദീർഘമായ ആമുഖഭാഷണം നടത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി എത്തുന്നതിനു മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രസംഗം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ഇതിനുശേഷം മന്ത്രി കെ.രാജൻ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി എത്തിയത്. വാദ്യഘോഷങ്ങളോടെ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സ്വീകരിച്ച് ആനയിച്ച് വേദിയിലേക്ക് എത്തിച്ചു.

മുഖ്യമന്ത്രി എത്തി അഞ്ചു മിനിറ്റോളം മന്ത്രി രാജൻ പ്രസംഗം തുടർന്നു. മന്ത്രിമാരെ ഓരോരുത്തരെയായി സ്വാഗതം ചെയ്യുന്ന ചടങ്ങായിരുന്നു പിന്നീട് നടന്നത്. സംഘാടക സമിതി കൺവീനറായ പ്ലാനിങ് ഓഫിസർ മിനോജ് ആദ്യം സ്വാഗതം ചെയ്തത് റവന്യുമന്ത്രി കെ.രാജനെ ആയിരുന്നു. മന്ത്രി രാജൻ തന്നെ പ്ലാനിങ് ഓഫിസർക്ക് സമീപമെത്തി മുഖ്യമന്ത്രിയെ ആദ്യം സ്വാഗതം ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത ശേഷം റവന്യു മന്ത്രിക്ക് സ്വാഗതം പറഞ്ഞു. ഈ ചടങ്ങ് ഏഴു മിനിറ്റോളം നീണ്ടു.

മന്ത്രി അഹമ്മദ് ദേവർകോവിലിനെയാണ് പിന്നീട് പ്രസംഗിക്കാനായി അധ്യക്ഷ ക്ഷണിച്ചത്. രണ്ടു മിനിറ്റിനുള്ളിൽ ദേവർകോവിൽ പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിച്ചു. മുഖ്യമന്ത്രി എഴുന്നേറ്റപ്പോൾ സുവനീർ പ്രകാശനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നുവെന്ന് ശൈലജ തിരുത്തി. തുടർന്ന് ഈ ചടങ്ങ് മുഖ്യമന്ത്രി നിർവഹിച്ചു. ഇതിനു ശേഷമായിരുന്നു മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയത്.

അപ്പോഴേക്കും മുഖ്യമന്ത്രി വേദിയിൽ എത്തിയിട്ട് 20 മിനിറ്റോളം ആയിരുന്നു. ഇതിലെ അതൃപ്തിയാണ് പ്രസംഗം തുടങ്ങുമ്പോൾ മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. അധ്യക്ഷ പ്രാസംഗികയായ ശൈലജ കൂടുതല്‍ സംസാരിച്ചതിനാല്‍ പരിപാടിയുടെ ക്രമീകരണത്തില്‍ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാന്‍ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:

‘‘സഹോദരീ സഹോദരന്മാരേ, നവകേരള സദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ വിശദമായിത്തന്നെ സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ യാത്രയിൽ ഞങ്ങൾ 21 പേരുണ്ടെങ്കിലും ആദ്യമേ തന്നെ 3 പേർ സംസാരിക്കുക എന്ന ക്രമമാണു വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന് കുറച്ചൊരു കുറവ് ഇവിടെ വന്നു. നിങ്ങളുമായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോൾ കുറെ കാര്യങ്ങൾ സംസാരിക്കണം എന്നു തോന്നി.

അതിന്റെ ഭാഗമായി ആ സമയം കുറച്ച് കൂടുതലായിപ്പോയി എന്നാണു തോന്നുന്നത്. അപ്പോൾ‌ അതിന്റെയൊരു ഫലമായി ഇനിയുള്ള സമയം വളരെ ചുരുക്കമാണ്. കാരണം എല്ലായിടത്തും എത്തിപ്പെടേണ്ടതാണല്ലോ. രണ്ടു മണിക്കൂറാണു ഞങ്ങൾ‌ ഇതിനുവേണ്ടി സംസാരം എന്ന നിലയ്ക്കു കണ്ടിട്ടുള്ളത്. ബാക്കി പരിപാടികൾ, കലാപരിപാടികൾ എല്ലാം നടക്കുന്നുണ്ട്. നിങ്ങളാണെങ്കിൽ, ചിലർ പത്ത്–പത്തര–പതിനൊന്നു മണിക്കൊക്കെ വന്നവരുണ്ടെന്നാണു കേൾക്കുന്നത്. ഇന്നലെ 11 മണിക്കുള്ള പരിപാടി സ്ഥലത്തെത്തിയപ്പോൾ പറയുന്നത് ഏഴര മണിക്കേ ആളുകൾ വന്നിരുന്നുവെന്നാണ്.

ADVERTISEMENT

വളരെ നേരത്തെതന്നെ ആളുകൾ ഇതിനായി വന്നിരിക്കുകയാണ്. വല്ലാത്തൊരു താൽപര്യം ജനങ്ങൾ കാണുകയാണ്. ഇവിടെ ആദ്യം സൗഹൃദ സംഭാഷണത്തിൽ ഭാസ്കരൻ മാഷ് എന്നോടു ചോദിച്ചു, എങ്ങനെയുണ്ട് പരിപാടി എന്ന്. വലിയ പരിപാടിയാണെന്നു ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഞാൻ പറഞ്ഞു, വലിയ വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോൾ ഇതൊരു വലിയ പരിപാടിയായിട്ടു തോന്നുന്നില്ല എന്ന്. ആളുകൾ അണിനിരക്കുന്നതിനു വലിയ പ്രയാസമുള്ള ഒരിടത്താണു നമ്മൾ ഉദ്ഘാടനം വച്ചത്. എന്നാൽ മഞ്ചേശ്വരത്തെ ജനപങ്കാളിത്തം കണ്ട് ‍ഞങ്ങളെല്ലാം ആശ്ചര്യപ്പെട്ടു.’’

കെ.കെ.ശൈലജയുടെ ഭർത്താവാണ് മുൻ നഗരസഭാ ചെയർമാൻകൂടിയായ കെ.ഭാസ്കരൻ.

English Summary:

Chief Minister Pinarayi Vijayan criticized former minister KK Shailaja's speech in the Nava Kerala Sadas.