പഞ്ചാബിലെ ഗുരുദ്വാരയിൽ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; മൂന്നുപേർക്കു പരുക്ക്
കപുർത്തല∙ പഞ്ചാബിലെ കപുർത്തലയിലെ ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരുക്കേറ്റു. ഗുരുദ്വാരയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗുരുദ്വാര കയ്യേറി എന്നാരോപിച്ച് നിഹാങ് സിഖ് വിഭാഗത്തിൽപ്പെട്ട പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ

കപുർത്തല∙ പഞ്ചാബിലെ കപുർത്തലയിൽ ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരുക്കേറ്റു. ഗുരുദ്വാരയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഗുരുദ്വാര കയ്യേറി എന്നാരോപിച്ച് നിഹാങ് സിഖ് വിഭാഗത്തിൽപ്പെട്ട പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുദ്വാരയ്ക്കകത്ത് മുപ്പതോളം നിഹാങ്ങുകള്‍ തമ്പടിച്ചിരിക്കുന്നതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
2020ൽ പട്യാലയിൽ നിഹാങ് പ്രതിഷേധക്കാർ ഒരു പൊലീസ് ഓഫിസറുടെ കൈ വെട്ടിയിരുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു അക്രമം.