‘എൻഡിആർഎഫ് സേനാംഗം അകത്തേക്കു പോകും; തൊഴിലാളികളെ വലിയ പൈപ്പിലൂടെ ചക്രം ഘടിപ്പിച്ച സ്ട്രെച്ചറിൽ കിടത്തി പുറത്തിറക്കും’
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തൊഴിലാളികളെ ഓരോരുത്തരെയായി പൈപ്പുവഴി ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തിറക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. ഇതിനായി

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തൊഴിലാളികളെ ഓരോരുത്തരെയായി വലിയ പൈപ്പിലൂടെ ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും കർവാൾ വ്യക്തമാക്കി. അതേസമയം ഡ്രില്ലിങ് മെഷീന്റെ പ്ലാറ്റ്‌ഫോം തകരാറിലായതിനെ തുടര്‍ന്ന് ഇന്നത്തെ ഡ്രില്ലിങ് നിര്‍ത്തിവച്ചുവെന്നാണു റിപ്പോര്‍ട്ട്. നാളെ ഉച്ചയോടെ ഡ്രില്ലിങ് പുനരാരംഭിക്കാനാകുമെന്നാണ് സൂചന.
തൊഴിലാളികളോട് പൈപ്പിലൂടെ ഇഴഞ്ഞ് വരാന്‍ നിർദേശിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 12 ദിവസമായി തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഇതിനുള്ള ആരോഗ്യസ്ഥിതി ഉണ്ടാകുമോ എന്ന ആശങ്കയേത്തുടർന്നാണ് പുതിയ നീക്കം. എൻഡിആർഎഫ് സേനാംഗം കുഴലിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം. തൊഴിലാളികളുടെ ശരീരഭാഗങ്ങള്‍ പെപ്പിന്റെ ഭാഗങ്ങളില്‍ ഇടിക്കാത്ത തരത്തില്‍ കിടത്തിയ ശേഷം സ്‌ട്രെച്ചര്‍ കയറുപയോഗിച്ചു വലിച്ചു പുറത്തെത്തിക്കാനാണു ലക്ഷ്യമിടുന്നത്.
88 സെന്റിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് എത്തിച്ചത്. പൈപ്പിന് 32 ഇഞ്ച് വീതിയുണ്ട്. 22–24 ഇഞ്ച് വീതിയുണ്ടെങ്കിൽ പോലും തൊഴിലാളികളെ പുറത്തെത്തിക്കാമെന്നും സേനാംഗങ്ങള്‍ ഇതിനുള്ള അവസാനവട്ട തയാറെടുപ്പുകൾ നടത്തിയതായും കർവാൾ വ്യക്തമാക്കി. തുരങ്കത്തിന്റെ നിർമാണത്തൊഴിലാളികൾക്ക് അവരിലേക്ക് എത്താനുള്ള ബുദ്ധിമുട്ടുകൾ നന്നായി അറിയാം. അതിനാൽത്തന്നെ അവർ മാനസികമായി കരുത്തരായിരിക്കും. അവർ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും കർവാൾ പറഞ്ഞു.
ബുധനാഴ്ച രാത്രി രക്ഷാകുഴൽ തൊഴിലാളികൾക്കരികിലേക്കു നീങ്ങിയെങ്കിലും അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പുപാളിയിൽ തട്ടി അവസാനനിമിഷം നിൽക്കുകയായിരുന്നു. ഡ്രില്ലിങ് ഇന്ന് പുനരാരംഭിച്ചെങ്കിലും ഒന്നര മണിക്കൂറിനു ശേഷം യന്ത്രത്തകരാറുമൂലം നിർത്തിവച്ചു. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാരും സ്ഥലത്തുണ്ട്.