ശമ്പളം ചോദിച്ച സെയിൽസ് മാനേജരെ ഷൂ നക്കാൻ നിർബന്ധിച്ചു; ബെൽറ്റ് കൊണ്ട് മർദിച്ചു
മോർബി∙ ഗുജറാത്തിലെ മോർബിയിൽ, ജോലിയിൽനിന്ന് പിരിച്ചുവിട്ട സെയിൽസ് മാനേജരെ സെറാമിക് കമ്പനി ഉടമയായ വനിത തന്റെ ഷൂ നക്കാൻ നിർബന്ധിച്ചെന്നു പരാതി. ഇദ്ദേഹത്തെ മറ്റു അഞ്ചു പേർ ചേർന്ന് ബെൽറ്റുകൊണ്ട് മർദിക്കുകയും ചെയ്തു. നിലേഷ് ദൽസാനിയ എന്നയാളാണ് അതിക്രമത്തിനിരായയത്. ഇയാൾ ദലിതനെന്നാണ് റിപ്പോർട്ട്.

കമ്പനി ഉടമ റാണിബ പട്ടേല്‍ എന്ന വിഭൂതി, മർദിച്ച ഓം പട്ടേൽ, രാജ് പട്ടേൽ, പരീക്ഷിത്, ഡി.ഡി.റബാരി എന്നിവർക്കുമെതിരെ ഐപിസിയിലെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ജോലി ചെയ്ത 18 ദിവസത്തെ ശമ്പളം കിട്ടാത്തതിനെ കുറിച്ച് തുടർച്ചയായി അന്വേഷിച്ചതിനെ തുടർന്നാണ് നിലേഷിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. മോർബി എ ഡിവിഷൻ പൊലീസ് സ്റ്റേഷനിൽ നിലേഷ് പരാതി നൽകി. മാപ്പ് പറയാൻ തന്നെ നിർബന്ധിച്ചതിനുശേഷം പ്രതി ഇതിന്റെ വിഡിയോ ചിത്രീകരിച്ചതായും പരാതിയിൽ പറയുന്നു.
ചില പ്രശ്‌നങ്ങൾ കാരണം നിലേഷിനെ കഴിഞ്ഞ മാസം മധ്യത്തിലാണ് ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ബുധനാഴ്ച 18 ദിവസത്തെ ശമ്പളം ചോദിക്കാനായി നിലേഷ്, സഹോദരൻ മെഹുലിനും സുഹൃത്ത് ഭവേഷ് മക്വാനയ്ക്കും ഒപ്പം റാണിബ പട്ടേലിനെ കാണാനെത്തി. രാജ് പട്ടേലും റബാരിയും ചേർന്ന് ആദ്യം മൂന്നു പേരെയും മർദിച്ചു. തുടർന്ന് മറ്റുള്ളവരും ചേർന്ന് നിലേഷിനെ മർദിക്കുകയും ടെറസിലേക്കു കൊണ്ടുപോയി ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
താനും സുഹൃത്തുക്കളും ചേർന്ന് പണം തട്ടിയെടുത്തതായി വിഡിയോ പകർത്താൻ നിർബന്ധിച്ചതായി നിലേഷ് ആരോപിച്ചു. തന്നോട് മാപ്പു പറയുന്നതും പണം ആവശ്യപ്പെട്ട് റാണിബയെ വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ ചെയ്യില്ലെന്നു പറയുന്നതും വിഡിയോയിൽ ചിത്രീകരിച്ചു. തുടർന്ന് റാണിബ അവരുടെ ഷൂ നക്കാൻ നിർബന്ധിച്ചതായും കമ്പനി സ്ഥിതി ചെയ്യുന്ന റവാപർ ചൗക്ഡിക്ക് സമീപം കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നിലേഷ് പറഞ്ഞു. നിലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
കയറ്റുമതി ആവശ്യങ്ങൾക്കായി ടൈലുകൾ നിർമിക്കുന്ന റാണിബ ഇൻഡസ്ട്രീസിന്റെ സ്ഥാപകയും ചെയർമാനുമാണ് റാണിബ പട്ടേൽ. ഒക്‌ടോബർ 2നാണ് നിലേഷ് കമ്പയിൽ ജോലിക്കു കയറിയത്. ഒക്ടോബർ 18ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്നാണ് 18 ദിവസത്തെ ശമ്പളമായ 12,000 രൂപ ആവശ്യപ്പെട്ട് റാണിബയുടെ അടുക്കൽ ചെന്നത്.
എല്ലാ മാസവും അഞ്ചാം തീയതിയാണ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ശമ്പളം വരുന്നത്. അതനുസരിച്ച് നവംബർ 5ന് നിലേഷിന്റെ അക്കൗണ്ടിലേക്ക് ശമ്പളം വന്നില്ല. തുടർന്ന് ശമ്പളം ആവശ്യപ്പെട്ട് റാണിബയെ നിലേഷ് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.