ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നതും ‘മാതൃകാപരമായ രക്ഷാപ്രവർത്തനം’ ആയിരുന്നു എന്നു വ്യാഖ്യാനിച്ചേക്കാവുന്ന ഭരണനേതൃത്വമാണ് കേരളത്തിൽ ഉള്ളതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചവർക്ക് വീരചക്രം കൊടുത്ത മുഖ്യമന്ത്രിയിൽനിന്ന് ഇതു പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൗലാന അബുൽകലാം ആസാദ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നതും ‘മാതൃകാപരമായ രക്ഷാപ്രവർത്തനം’ ആയിരുന്നു എന്നു വ്യാഖ്യാനിച്ചേക്കാവുന്ന ഭരണനേതൃത്വമാണ് കേരളത്തിൽ ഉള്ളതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചവർക്ക് വീരചക്രം കൊടുത്ത മുഖ്യമന്ത്രിയിൽനിന്ന് ഇതു പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൗലാന അബുൽകലാം ആസാദ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘‘അബുൽ കലാമിന്റെ സംഭാവനകളെ ചരിത്രത്തിൽനിന്ന് വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. മാപ്പെഴുതിക്കൊടുത്ത് ജയിലിൽനിന്ന് പുറത്തിറങ്ങിയ സവർക്കറെ ഒരു വശത്ത് പാഠ പുസ്തകങ്ങളി‍ൽ ഉൾക്കൊള്ളിക്കുമ്പോൾ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ ബഹുസ്വരതയ്ക്കും വേണ്ടി പോരാടിയ അബുൽ കലാമിനെ തമസ്കരിക്കുകയാണ്. അധികാരം ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ ചെയ്തുകൂട്ടുന്ന ഇത്തരം കാര്യങ്ങൾ കോൺഗ്രസിന് ഭരണം കിട്ടിയാൽ തിരുത്തുമെന്നും ഒഴിവാക്കിയ സിലബസ് ഭാഗങ്ങളെല്ലാം തിരികെ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ക്രിക്കറ്റ് ലോകകപ്പ് കഴി‍ഞ്ഞ് ഇന്ത്യൻ ഡ്രസിങ് റൂമിൽ എത്തിയ നരേന്ദ്ര മോദിയുടെത് പൂർണ അഭിനയമായിരുന്നു എന്ന് രണ്ടു വർഷം മുമ്പ് മുഹമ്മദ് ഷമിയെ അപമാനിച്ച സംഘപരിവാറിന്റെ നിലപാടുകൾ ഓർക്കുന്നവർക്ക് മനസിലാവും. കളിയിൽ പോലും വർഗീയ വിഷം കലർത്താൻ ശ്രമിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്’’ – വേണുഗോപാൽ പറഞ്ഞു. 

അപശകുനങ്ങളായ ചിലർ വന്നു കയറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ തോറ്റു പോയതു പോലെയാണ് ഓട്ടോറിക്ഷ പോലും സഞ്ചരിക്കുന്ന വഴിയിൽ ചിലർ കയറിയ ബസ് താഴ്ന്നു പോകുന്നതെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. 

ADVERTISEMENT

ഹിന്ദു– മുസ്‌ലീം ഐക്യത്തിനു വേണ്ടി മാത്രം പ്രയത്നിച്ച ഇന്ത്യൻ ബഹുസ്വരതയുടെ അടയാളമാണ് മൗലാന അബുൽ കലാം ആസാദെന്ന് അധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ എം.എം.ഹസൻ പറഞ്ഞു. എം.എൻ.കാരശേരി അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.രാഘവൻ എംപി, ടി.സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, പി.എം.നിയാസ്, അബിൻ വർക്കി, കെ.സി.അബു, സെക്രട്ടറി കെ.പി.നൗഷാദ് അലി എന്നിവർ പ്രസംഗിച്ചു.

English Summary:

KC Venugopal Blasts Administration's 'Exemplary Rescue' Claim