മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമില്ല; കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യാത്ര മുകളിൽ ലൈറ്റുള്ള വണ്ടികളിൽ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കാറുകൾക്കു മുകളിലെ ലൈറ്റുകൾ ഉപേക്ഷിച്ചിട്ടും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യാത്ര ലൈറ്റുള്ള വണ്ടികളിൽ. കെഎസ്ഇബി ചെയർമാൻ കാറിൽ ലൈറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥരില്‍ മിക്കവരും ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. ബി.അശോക് കെഎസ്ഇബി ചെയർമാനായിരുന്ന കാലത്ത് 2022ലാണ് ഔദ്യോഗിക കാറുകൾക്കു

തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കാറുകൾക്കു മുകളിലെ ലൈറ്റുകൾ ഉപേക്ഷിച്ചിട്ടും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യാത്ര ലൈറ്റുള്ള വണ്ടികളിൽ. കെഎസ്ഇബി ചെയർമാൻ കാറിൽ ലൈറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥരില്‍ മിക്കവരും ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. ബി.അശോക് കെഎസ്ഇബി ചെയർമാനായിരുന്ന കാലത്ത് 2022ലാണ് ഔദ്യോഗിക കാറുകൾക്കു മുകളിൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പിൽനിന്ന് അനുമതി തേടിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ളതിനാലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്നായിരുന്നു വാദം.
അതേസമയം, അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ട താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് വാഹനങ്ങളിൽ ലൈറ്റ് ഉപയോഗിക്കാൻ അനുമതി നൽകിയതുമില്ല. കെഎസ്ഇബിയുടെ ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കം ഓഫിസ് ജോലികൾ ചെയ്യുന്നവരാണ് ഔദ്യോഗിക കാറുകളിൽ ലൈറ്റുകൾ ഉപയോഗിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നത് സെക്‌ഷനുകളിലെ ഉദ്യോഗസ്ഥരാണെന്നും എന്തിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ ലൈറ്റുകൾ സ്ഥാപിക്കുന്നതെന്നും സ്ഥാപനത്തിൽ തന്നെ ചോദ്യമുയരുന്നു.
2022 ജനുവരി 12നാണ് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ ചുവപ്പ്, നീല, വെള്ള നിറത്തിലുള്ള ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിക്കാൻ ഉത്തരവിറങ്ങിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അടിയന്തര പ്രവർത്തനങ്ങൾക്കും പോകാനായാണു ലൈറ്റുകൾ സ്ഥാപിക്കുന്നതെന്നാണു ബോർഡ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. 2022 ജനുവരി ആറിനു ചേർന്ന ബോർഡ് യോഗമാണു തീരുമാനമെടുത്തത്. ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് എൻജിനീയർമാർ, ഡിസ്ട്രിബ്യൂഷൻ–ട്രാൻസ്മിഷൻ മേഖലയിലെ ഡപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ വാഹനത്തിലാണു ലൈറ്റുകൾ ഘടിപ്പിക്കാൻ നിർദേശിച്ചത്.
ബി.അശോക് സ്ഥാനമൊഴിഞ്ഞതോടെ ഡോ.രാജൻ എൻ.ഖൊബ്രഗഡേ കെഎസ്ഇബി ചെയർമാനായി. അദ്ദേഹം വാഹനത്തിൽ ലൈറ്റ് ഉപയോഗിച്ചില്ലെങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ടാത്ത കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ വാഹനങ്ങളിൽ വ്യാപകമായി ലൈറ്റുകൾ ഉപയോഗിച്ചു തുടങ്ങി. എന്നാൽ, പ്രകൃതിക്ഷോഭം, വൈദ്യുതി ലൈൻ പൊട്ടിവീഴൽ, വൈദ്യുതി തടസം എന്നിവ നേരിടുന്ന സെക്‌ഷനുകളിലെ വാഹനങ്ങളിൽ ലൈറ്റ് വയ്ക്കാൻ അനുമതിയില്ല. കാറുകളിൽ ലൈറ്റ് സ്ഥാപിക്കുന്ന സംസ്കാരം ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചതിനെ തുടർന്ന് 2018ൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കമ്മിഷനുകളിലെ മേധാവികളും വാഹനങ്ങളിലെ ഫ്ലാഷ് ലൈറ്റ് ഒഴിവാക്കിയിരുന്നു.
ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളിലും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങളിലും ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കാറുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടേണ്ട യൂണിഫോം സേനകൾ ഒഴികെയുള്ള വകുപ്പുകളിലെ ഉന്നതർ കാറുകളിൽ ലൈറ്റുകൾ ഉപയോഗിക്കുന്നില്ല. സർക്കാർ ഉത്തരവുള്ളതിനാലാണ് ലൈറ്റ് ഉപയോഗിക്കുന്നതെന്നും അതിൽ നിയമപരമായി തെറ്റില്ലെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.