ഡ്രില്ലിങ് വീണ്ടും തടസ്സപ്പെട്ടു; സിൽക്യാര തുരങ്കത്തിൽ രക്ഷാദൗത്യം ഇനിയും നീണ്ടേക്കും
ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. ഉച്ചയ്ക്കു മുൻപായി 11.30ഓടെ ഡ്രില്ലിങ് തുടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, മൂന്നു മണിക്കൂറിലധികം വൈകിയാണ് ഡ്രില്ലിങ് ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം പുനരാംഭിച്ചത്. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.

ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യത്തിന്‍റെ ഭാഗമായ ഡ്രില്ലിങ് വീണ്ടും തടസ്സപ്പെട്ടു. കടുപ്പമേറിയ അവശിഷ്ടങ്ങളിൽ തട്ടിയതോടെ സുരക്ഷാകുഴൽ അകത്തേക്കു കടത്താൻ പ്രയാസം നേരിടുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളുണ്ട്. ഇവ മുറിച്ച ശേഷം മാത്രമേ ഡ്രില്ലിങ് തുടരാനാകൂ. നിലവിൽ ഓഗർ മെഷിനിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താൻ ഇനിയും 10 മീറ്ററോളം തുരക്കണം.
നേരത്തെ തൊഴിലാളികളെ പുറത്തെത്തിക്കാനായി നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലേക്കു രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്തു ചേർത്ത ശേഷം ഡ്രില്ലിങ് പുനരാരംഭിച്ചിരുന്നു. ഉള്ളിലേക്കു കയറ്റിയ രക്ഷാകുഴലിന്റെ അറ്റം തകരാറിലായതിനെ തുടര്‍ന്നാണ് രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്തു ചേര്‍ത്തത്.
ഇന്ന് രാത്രി വൈകി തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങും സ്ഥലത്തുണ്ട്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തടസ്സങ്ങള്‍ നീക്കാനായാൽ ഏതാനും മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണ് രക്ഷാദൗത്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകരുകയായിരുന്നു. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിച്ചെങ്കിലും അതിന്റെ ബലം സംബന്ധിച്ച് സംശയങ്ങളുയർന്നതിനെ തുടർന്ന് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്. ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇവരുമായി സംസാരിച്ചു.
തൊഴിലാളികളെ ഓരോരുത്തരെയായി വലിയ പൈപ്പിലൂടെ ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും കർവാൾ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയും അവശിഷ്ടങ്ങൾക്കിടയിലെ 8 സ്റ്റീൽ പാളികളിൽ തട്ടി ഡ്രില്ലിങ് മുടങ്ങിയിരുന്നു. തുടർന്ന് 12 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ രക്ഷാസംഘം അവ അറുത്തുമാറ്റിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്. വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്.