റോബിന്‍ ബസിനെതിരായ നടപടിയെ പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നും സ്പോണ്‍സര്‍ അന്തര്‍സംസ്ഥാന ബസുകളുടെ ലോബിയാണെന്നും ബിജു പ്രഭാകര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കയച്ച വാട്സാപ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പിന് സമാന്തര സര്‍വീസ് തടയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റോബിന്‍ ബസിനെതിരായ നടപടിയെ പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നും സ്പോണ്‍സര്‍  അന്തര്‍സംസ്ഥാന ബസുകളുടെ ലോബിയാണെന്നും ബിജു പ്രഭാകര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കയച്ച വാട്സാപ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പിന് സമാന്തര സര്‍വീസ് തടയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ബുക്കിങ് ഉള്ളവരുമായി സർവീസ് നടത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. എന്നാൽ പുതിയ ബുക്കിങ് എടുത്ത് സർവീസ് നടത്തിയതോടെയാണ് ബസ് പിടിച്ചെടുത്തത്. കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്കിലും റൂട്ടിലുമോടുന്ന സ്വകാര്യ ബസുകളുമുണ്ട്. ഇവർക്ക് വെല്ലുവിളി ഉയർത്തുന്നതാണ് റോബിൻ ബസിന്റെ സർവീസ്. റൂട്ടും നിരക്കും സ്വയം നിശ്ചയിച്ച് സർവീസ് നടത്തുന്നത് അംഗീകരിക്കാനാകില്ല. ഇങ്ങനെ മുന്നോട്ടുപോയാൽ നാളെ ഈ സംസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കുന്നതിൽ സർക്കാരിനോ കെഎസ്ആർടിസിക്കോ പൊതു സംവിധാനത്തിനോ റോളില്ലാതെ വരികയും സ്വകാര്യ വ്യക്തികൾ അവർ നിശ്ചയിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന റൂട്ടിലും നിരക്കിലും സർവീസ് നടത്തുകയും അതു യാത്രക്കാരെ ചൂഷണം ചെയ്യുകയുമാണ്. അതു നടപ്പാക്കാനുള്ള ശ്രമമാണ് റോബിൻ ബസ് വഴി നടത്തുന്നത്. 

ADVERTISEMENT

മാത്രമല്ല, അന്തർ സംസ്ഥാന വാഹന ലോബിയാണ് റോബിൻ ബസിനെ ഇറക്കി ഈ കളികൾ നടത്തുന്നത്. അതിനെതിരെ ശക്തമായ നടപടികളുണ്ടാകേണ്ടതുണ്ട്. ഗതാഗത സെക്രട്ടറിയെന്ന നിലയിൽ ഇനിയുണ്ടാകാനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നു. നടപടികൾ എതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയല്ല. ഹൈക്കോടതി ഉത്തരവു തന്നെ റോബിൻ ബസ്സിന് എതിരാണ്. പിഴയടച്ച ശേഷം സർവീസ് നടത്താമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. സർവീസ് അനിശ്ചിതമായി നടത്താമെന്നതല്ല ഇതിനർഥം. ബുക്കിങ് കുറച്ചു നടന്നിട്ടുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമാണ് റോബിൻ ബസ് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ആ ബുക്കിങ് കഴിഞ്ഞ് ഓരോ ദിവസവും പുതിയ ബുക്കിങ് എടുത്ത് സർവീസ് നടത്തുന്നു. അത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. അതുകൊണ്ട് കർശന നടപടിയുമായി മുന്നോട്ടുപോകാമെന്നും വാട്സാപ് സന്ദേശത്തിൽ പറയുന്നു. 

ഉദ്യോഗസ്ഥർക്കുള്ള പ്രോത്സാഹന കത്തായാണ് വാട്സാപ്പിലെ സന്ദേശം നൽകിയിരിക്കുന്നത്. റോബിൻ ബസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് അദ്ദേഹം സന്ദേശം അയച്ചിരിക്കുന്നത്.

English Summary:

Biju Prabhakar supports action against Robin Bus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT