നവകേരള സദസ്: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരുതൽ തടങ്കലിൽ
കോഴിക്കോട്∙ നവകേരള സദസ്സിനോടനുബന്ധിച്ച് കോഴിക്കോട് ചേളന്നൂർ ഏഴേ ആറിൽ, അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാക്കൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ പി.സനൽ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

നിയോജക മണ്ഡലം പ്രസിഡന്റ് പി.ആഷിഖ്, മണ്ഡലം പ്രസിഡന്റ് അജൽ ദിവാനന്ദ്, വൈസ് പ്രസിഡന്റ് ഇ.അശ്വിൻ, മുൻ ബ്ലോക്ക് സെക്രട്ടറി പി.എം.അനസ്, മണ്ഡലം സെക്രട്ടറി എൻ.അരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഴേ ആറിൽ കടയ്ക്ക് സമീപം ഇരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട് ബാലുശേരിയിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നവകേരള സദസ്സിൽ പങ്കെടുക്കാനായി സ്കൂൾ, കോളജ് ബസുകളിൽ ആളുകളെ എത്തിക്കുകയാണ്. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്നും ബസുകൾ വിട്ടുകൊടുക്കരുതെന്നും ഇന്നലെ കോടതി നിർദേശിച്ചിരുന്നു.