എൻസിപിയിലെ അയോഗ്യത: സ്പീക്കർക്ക് മറുപടി നൽകി പവാർ, അജിത് വിഭാഗങ്ങൾ
മുംബൈ ∙ എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്കു മറുപടി നൽകി. അജിത് പവാർ വിഭാഗം നാൽപതും ശരദ് പവാർ വിഭാഗം ഒൻപതും മറുപടികളാണ് നൽകിയത്. അയോഗ്യതാ ഹർജികളുമായി

മുംബൈ∙ എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്കു മറുപടി നൽകി. അജിത് പവാർ വിഭാഗം നാൽപതും ശരദ് പവാർ വിഭാഗം ഒൻപതും മറുപടികളാണ് നൽകിയത്. അയോഗ്യതാ ഹർജികളുമായി ബന്ധപ്പെട്ട വാദം കേൾക്കൽ അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിയമസഭാ വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 2നാണ് അജിത് പവാറും അനുയായികളും എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ചേർന്നത്. അതിനുശേഷം, ഇരുവിഭാഗങ്ങളും പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടുകയും എതിർപക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങളുടെയും ഹർജികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സുപ്രീം കോടതിയുടെയും പരിഗണനയിലുണ്ട്.