രണ്ടു കുട്ടികൾക്കും ഒരേ അസുഖമായിരുന്നു, ഹൃദയം തന്നവർക്ക് നന്ദി: ഹരിനാരായണന്റെ അമ്മ
കൊച്ചി∙ മകന് ഹൃദയം തന്നവർക്ക് നന്ദിയെന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കായംകുളം സ്വദേശി ഹരിനാരായണന്റെ (16) അമ്മ. തന്റെ രണ്ടു കുട്ടികൾക്കും ഒരേ അസുഖമായിരുന്നുവെന്നും പ്രതീക്ഷയിലാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘‘രണ്ടുകുട്ടികൾക്കും ഒരേ അസുഖമായിരുന്നു. ആദ്യത്തെ ആളുടെയും കേരള സർക്കാരാണ് ഒരുക്കി തന്നത്. ഇപ്പോഴത്തേതും അവർ തന്നെയാണ് ഒരുക്കിതന്നത്. മുത്തയാൾ സുഖമായിരിക്കുന്നതിനാൽ ഇവനും സുഖമായിരിക്കുമെന്നാണ് പ്രതീക്ഷ. പ്ലസ് വണ്ണിനു അഡ്മിഷൻ എടുക്കാൻ സമയത്താണ് അസുഖമുണ്ടായത്. മൂത്തയാളിനും ഇങ്ങനെയായതിനാൽ ഇവിടേക്ക് കൊണ്ടുവന്നു’’– അവർ പറഞ്ഞു.
‘‘സന്തോഷത്തോടുകൂടിയാ കാണുന്നേ. ഈ അവസരത്തിൽ ഹൃദയം തന്നവരോടാണ് ഏറ്റവും കൂടുതൽ നന്ദി. രണ്ടുമക്കൾക്കും ഹൃദയം തന്നവരോടും ഈ ആശുപത്രിയോടും ഇവിടത്തെ ഡോക്ടർമാരോടും കേരള സർക്കാരിനോടും വഴിയൊരുക്കി തന്ന പൊലീസിനോടും മാധ്യമങ്ങളോടും നന്ദി. ഒരുപാട് പേർ ഓരോ അവയവങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്’’– അവർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) ഹൃദയമാണ് ഹരിനാരായണന്‍ സ്വീകരിക്കുന്നത്. കൊച്ചി ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചയിലെത്തിച്ചത്. ബോള്‍ഗാട്ടി ഹെലിപ്പാടില്‍നിന്ന് ലിസി ആശുപത്രിയിലേക്കു ഹൃദയം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കടന്നുപോകാന്‍ റോഡില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. സെല്‍വിന്റെ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കും നല്‍കി. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.
മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ടു വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ സെല്‍വിന്റെ ഭാര്യ ഗീതയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.