രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എങ്ങനെയാണു കേരളത്തിലെ കാര്യം അറിയുക? പറഞ്ഞതിൽ ഔചിത്യമില്ല: സതീശൻ
തിരുവനന്തപുരം∙ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രശംസിച്ച കാര്യം തനിക്ക് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എങ്ങനെയാണു കേരളത്തിലെ കാര്യം അറിയാൻ കഴിയുകയെന്നായിരുന്നു സതീശന്റെ മറുചോദ്യം. ‘‘കേരളത്തിലെ ഭരണം മികച്ചതാണോയെന്ന് അദ്ദേഹം എങ്ങനെ അറിയും?

തിരുവനന്തപുരം∙ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രശംസിച്ച കാര്യം തനിക്ക് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എങ്ങനെയാണു കേരളത്തിലെ കാര്യം അറിയാൻ കഴിയുകയെന്നായിരുന്നു സതീശന്റെ മറുചോദ്യം. ‘‘കേരളത്തിലെ ഭരണം മികച്ചതാണോയെന്ന് അദ്ദേഹം എങ്ങനെ അറിയും? എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി സംസാരിച്ചതിൽ ഔചിത്യമില്ല. ഞങ്ങളാരെങ്കിലും പറഞ്ഞാൽ മാത്രമല്ലേ അദ്ദേഹത്തിന് ഇവിടുത്തെ കാര്യം അറിയാൻ കഴിയു. ഞങ്ങളൊന്നും പറയാറില്ല’’–സതീശൻ പറഞ്ഞു.
കേരളത്തിൽ ഇത്തവണ സിപിഎം ഭരണം നിലനിർത്താൻ കാരണം അവരുടെ മികച്ച പ്രവർത്തനങ്ങളാണെന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോടു സംസാരിക്കവേ ഗെലോട്ട് പറഞ്ഞത്. ഭരണത്തുടർച്ചയാണ് ഇപ്പോൾ പൊതുവേ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാനിലും ഇത്തവണ ഭരണത്തുടർച്ചയുണ്ടാകുമെന്നും വ്യക്തമാക്കുമ്പോഴാണ് കേരളത്തിലെ സാഹചര്യം ഗെലോട്ട് ഉദാഹരണമായി എടുത്തുകാട്ടിയത്. കഴിഞ്ഞ 70 വർഷമായി കോൺഗ്രസും സിപിഎമ്മും മാറിമാറി ഭരിക്കുന്ന കേരളത്തിൽ, ഇത്തവണ സിപിഎം ചെയ്ത നല്ല കാര്യങ്ങളാണു ഭരണം നിലനിർത്താൻ സഹായിച്ചതെന്നായിരുന്നു ഗെലോട്ടിന്റെ വാദം.
‘‘ഇത്തവണ കോൺഗ്രസ് സർക്കാർ ഇവിടെ ഭരണം നിലനിർത്തും. അതു തീർച്ച. സർക്കാരുകൾക്കു ഭരണത്തുടർച്ച നൽകുന്നതാണ് ഇപ്പോഴത്തെ ഒരു ശൈലി. കേരളത്തിലെ സാഹചര്യം നോക്കൂ. അവിടെ കോൺഗ്രസും സിപിഎമ്മും മാറിമാറി ഭരിക്കുന്നതായിരുന്നു കഴിഞ്ഞ 70 വർഷമായിട്ടുള്ള രീതി. നല്ല രീതിയിൽ പ്രവർത്തിച്ചതുകൊണ്ട് ഇത്തവണ അവിടെ സിപിഎമ്മിനു ഭരണത്തുടർച്ച ലഭിച്ചു.’’ – ഗെലോട്ട് പറഞ്ഞു.