കോഴിക്കോട് ∙ തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി റന ഫാത്തിമ (5)

കോഴിക്കോട് ∙ തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി റന ഫാത്തിമ (5)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി റന ഫാത്തിമ (5) മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ എത്തിയത്. നീന്തൽ ഗുരുവായ വല്ല്യുമ്മ റംല മനാഫിനൊപ്പമാണ് ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി ഓമശേരിയിൽ റന വന്നത്.

മന്ത്രിമാർ പോകുന്ന ബസിന്റെ ഉൾവശം കാണണമെന്നു പറഞ്ഞപ്പോൾ വി.അബ്ദുറഹ്മാൻ, പി.പ്രസാദ്, വീണാ ജോർജ് എന്നിവർ ബസിനകത്തേക്ക് കൂട്ടികൊണ്ടുപോയി റനയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. മൂന്നാമത്തെ വയസ്സിൽ പുഴയിൽ നീന്തി വലിയ ആളുകൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനമായതിനാലാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്ന് റന പറയുന്നു.

നിലവിൽ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ്. കുട്ടിക്കാലത്തുതന്നെ സാഹസികതയില്‍ താൽപര്യം കാണിച്ച റനയെ വീട്ടുകാര്‍  പ്രോത്സാഹിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ റഫീഖ്‌ തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും രണ്ടു മക്കളില്‍ മൂത്ത മകളാണ്‌. തോട്ടുമുക്കം ഗവ. യുപി സ്കൂളില്‍ യുകെജി വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി.

English Summary:

'Children need a training center to learn swimming'; 5 year old Rana Fathima submits petition to Chief Minister