‘റോബിൻ ഗിരീഷേട്ടനേയും അരിക്കൊമ്പനെയും ജീവിക്കാൻ അനുവദിക്കണം’; നവകേരള വേദിക്കരികെ പ്രതിഷേധം, അറസ്റ്റ്
കോഴിക്കോട് ∙ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്ന നല്ലൂർ മിനി സ്റ്റേഡിയത്തിനു സമീപം പ്രതിഷേധ പ്ലക്കാർഡുമായി എത്തിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ.

കോഴിക്കോട് ∙ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്ന നല്ലൂർ മിനി സ്റ്റേഡിയത്തിനു സമീപം പ്രതിഷേധ പ്ലക്കാർഡുമായി എത്തിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. ഫറോക്ക് നല്ലൂർ അമ്പലങ്ങാടി മൂലയിൽ സുരേഷിനെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
‘ഭരണാധികാരികളും ഉദ്യോഗസ്ഥ മാഫിയയും ഒന്നിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്ന റോബിൻ ഗിരീഷേട്ടനേയും അരിക്കൊമ്പനെയും ജീവിക്കാൻ അനുവദിക്കുക’ എന്ന പ്ലക്കാർഡുമായാണ് ഇയാൾ നവകേരള സദസ്സ് നടക്കുന്ന സ്റ്റേഡിയത്തിനു സമീപം പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപായിരുന്നു സംഭവം.
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന വിവിധയിടങ്ങളില്‍ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി രംഗത്തുവന്നു. കഴിഞ്ഞ ദിവസം ഉള്ള്യേരിയിലും സമാനമായ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.