‘നവകേരള ബസി’നു നേരെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ– വിഡിയോ
കോഴിക്കോട്∙ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊടുവള്ളിയിലെ നവകേരള സദസ്സിലേക്ക്
കോഴിക്കോട്∙ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊടുവള്ളിയിലെ നവകേരള സദസ്സിലേക്ക്
കോഴിക്കോട്∙ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊടുവള്ളിയിലെ നവകേരള സദസ്സിലേക്ക്
കോഴിക്കോട്∙ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊടുവള്ളിയിലെ നവകേരള സദസ്സിലേക്ക് പ്രവേശനമധ്യേ മാനിപുരം പിന്നിട്ട ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. നവകേരള സദസ്സിനായി പ്രത്യേകം തയാറാക്കിയ ബസിനു നേരെ കരിങ്കൊടി വീശുന്നതും അകമ്പടി വാഹനത്തിലെ ഉദ്യോഗസ്ഥർ ഇവരെ മാറ്റാൻ നോക്കുന്നതും വിഡിയോയിൽ കാണാം.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംപിസി ജംഷിദ്, മുൻ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷർത്താജ് ടി.കെ.പി, കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് മിഥുൻ നൂഞ്ഞിക്കര, കെഎസ്‍യു നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി പി.എം.നഈം, ബഷീർ ഓമശേരി എന്നിവരാണ് കരിങ്കൊടി കാണിച്ചത്.
നേരത്തെ ഓമശേരി അമ്പലക്കണ്ടിയിൽ നവകേരള സദസ്സിന്റെ യോഗം നടന്ന സ്നേഹം കൺവെൻഷൻ സെന്ററിലേക്ക് കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയിരുന്നു. കെഎസ്‌യു ഭാരവാഹി ഫിലിപ്പ് ജോൺ, യൂത്ത്കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മുനീബ് നെല്ലാംകണ്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുക്കത്ത് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ
മുക്കത്ത് നടന്ന നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാർഗമധ്യേ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മുത്തേരിക്കും നീലേശ്വരത്തിനുമിടയിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ കരിങ്കൊടി കാണിച്ചത്. യൂത്ത് മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി നിഷാദ് നീലേശ്വരം, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് തനുദേവ്, യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് വെണ്ണക്കോട്, സെക്രട്ടറി ജിഹാദ് തറോൽ, നജീബുദ്ധീൻ ജലീൽ മുക്കം, എ.എം.മുന്ദിർ ചേന്നമംഗല്ലൂർ, ഷാനിബ് ചോണാട്, നസീർ കല്ലുരുട്ടി ശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, അഷ്കർ തച്ചറമ്പത്ത്, ആദിത്യൻ മണാശേരി, അബ്ദുറഹിമാൻ പി.സി, മിദ്‌ലാജ് വി.പി എന്നിവരാണ് അറസ്റ്റിലായത്. പുറത്തുവന്ന പ്രവർത്തകർക്ക് യുഡിഎഫ് സ്വീകരണം നൽകി. സി.കെ.കാസിം, എം.സിറാജുദ്ദീൻ, എം.ടി.അഷ്റഫ്, എം.മധുമാസ്റ്റർ, ബോസ് ജേക്കബ്ബ്, ജുനൈദ് പാണ്ടികശാല, അഡ്വ.മുഹമ്മദ് ദിശാൽ, എ.കെ.സാദിഖ്, എ.എം.അബൂബക്കർ, വി.പി.എ.ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.