ബെഹ്റാംപുർ (ഒഡീഷ) ∙ കൊല്ലം സ്വദേശിയായ ഭർത്താവിനൊപ്പം മുറിയെടുത്ത യുവതിയെ ഒഡീഷയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശിയായ കൃഷ്ണവേണി കോണപ്പള്ളി (30) ആണു മരിച്ചത്. ഈ മാസം 19 മുതൽ ഭർത്താവും കൊല്ലം സ്വദേശിയുമായ എ.എസ്.സമീദ്മോന് ഒപ്പം ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു യുവതിയെന്നു പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെഹ്റാംപുർ (ഒഡീഷ) ∙ കൊല്ലം സ്വദേശിയായ ഭർത്താവിനൊപ്പം മുറിയെടുത്ത യുവതിയെ ഒഡീഷയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശിയായ കൃഷ്ണവേണി കോണപ്പള്ളി (30) ആണു മരിച്ചത്. 

ഈ മാസം 19 മുതൽ ഭർത്താവും കൊല്ലം സ്വദേശിയുമായ എ.എസ്.സമീദ്മോന് ഒപ്പം ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു. ഭർത്താവിനെ കാണാതായി.  വൈദ്യനാഥപുർ പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. 3 വർഷം മുൻപാണു വിവാഹിതരായതെന്നാണു രേഖകൾ വ്യക്തമാക്കുന്നതെന്നു എസ്പി എം. ശരവണ വിവേക് പറഞ്ഞു. യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതിനാലാണ് ഇരുവരും നാടുവിട്ടതെന്നാണ് മനസ്സിലാകുന്നതെന്നും എസ്പി അറിയിച്ചു. 

ADVERTISEMENT

ദമ്പതികളെ കാണാൻ ഹോട്ടലിൽ ഒരാൾ എത്തിയതായി പറയപ്പെടുന്നുണ്ട്. അത് ആരാണെന്ന് കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്ക്കായാണ് ഇരുവരും ബെഹ്റാംപുരിൽ എത്തിയതെന്നാണ് അറിയിച്ചതെന്ന് ഹോട്ടൽ മാനേജർ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. 

English Summary:

Andhra woman found dead in Odisha hotel room, husband missing