വിവാഹദിനം ചോരക്കളമാക്കി വരൻ: വധുവിനെ അടക്കം 4 പേരെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കി
ബാങ്കോക്ക്∙ വിവാഹദിനത്തിൽ വധുവിനെ അടക്കം നാലുപേരെ വെടിവച്ചുകൊലപ്പെടുത്തി വരനും ആത്മഹത്യ ചെയ്തു. തായ്‍ലന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പാരാലിംപിക് അത്‍ലറ്റും മുൻ സൈനികനുമായ ചാറ്റുരോങ് സുക്സുകാണ് വെടിയുതിർത്തത്. വിവാഹത്തിനു മുൻപ് 29 കാരനായ സുക്സുകും 44 കാരിയായ കാൻചനയും ഒരുമിച്ചായിരുന്നു

ബാങ്കോക്ക്∙ വിവാഹദിനത്തിൽ വധുവിനെ അടക്കം നാലുപേരെ വെടിവച്ചുകൊലപ്പെടുത്തി വരനും ആത്മഹത്യ ചെയ്തു. തായ്‍ലന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പാരാലിംപിക് അത്‍ലറ്റും മുൻ സൈനികനുമായ ചാറ്റുരോങ് സുക്സുകാണ് വെടിയുതിർത്തത്. വിവാഹത്തിനു മുൻപ് 29 കാരനായ സുക്സുകും 44 കാരിയായ കാൻചനയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. തുടർന്നാണ് ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത്.
വെടിവയ്പ്പിൽ ഒരാൾക്കു പരുക്കും പറ്റിയിട്ടുണ്ട്. വിവാഹദിനത്തിൽ വരൻ സന്തോഷവാനായിരുന്നില്ലെന്നു ചടങ്ങുകളിൽ ഉണ്ടായിരുന്നവരെ ഉദ്ധരിച്ചു ചില റിപ്പോർട്ടുകളുണ്ട്. വീട്ടിൽ വിവാഹാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ കാറിൽ സ്ഥലംവിട്ട സുക്സുക് തോക്കുമായി തിരിച്ചെത്തുകയായിരുന്നു. പിന്നാലെ തോക്കെടുത്തു വെടിവച്ചു. വധുവിനെയും വധുവിന്റെ 62 കാരിയായ മാതാവിനെയും 38 കാരിയായ സഹോദരിയെയും ഒരു അതിഥിയെയുമാണ് സുക്സുക് കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ സ്വയം വെടിയുതിർത്തു സുക്സുകും മരിച്ചു.
വെടിവയ്പ്പു നടന്ന സ്ഥലത്തുനിന്നും 11 വെടിയുണ്ടകൾ കണ്ടെടുത്തു. തായ് പാരാലിംപിക് അത്‍ലറ്റ് ടീം അംഗമായ സുക്സുക് കഴഞ്ഞ വർഷം ഇന്തൊനീഷ്യയിൽ നടന്ന 11 ആമത് ആസിയാൻ പാരാ ഗെയിംസിൽ പങ്കെടുത്തിരുന്നു. സ്വിമ്മിങിൽ വെള്ളിയും നേടിയിരുന്നു. മറൈൻ സൈനികനായിരുന്ന യുവാവിന്റെ ഒരു കാല് അപകടത്തിൽ നഷ്ടമായിരുന്നു.