കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ (2021,2022), സഹകരണ ഭേദഗതി ബിൽ, ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന രണ്ട് ബില്ലുകൾ, സർവകലാശാല സെർച്ച് കമ്മിറ്റി പരിഷ്ക്കരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ (2021,2022), സഹകരണ ഭേദഗതി ബിൽ, ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന രണ്ട് ബില്ലുകൾ, സർവകലാശാല സെർച്ച് കമ്മിറ്റി പരിഷ്ക്കരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.

പൊതുജനാരോഗ്യബില്ലിൽ ഗവർണർ ഒപ്പുവച്ചു. ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതോടെ തീരുമാനം അനന്തമായി നീളും. ബില്ലുകൾ പിടിച്ചുവച്ചു കൊണ്ട് നിയമനിർമാണ സഭകളെ വീറ്റോ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ നിയമസഭയുടെ പുനപരിശോധനയ്ക്കായി അയയ്ക്കണം. സഭ തീരുമാനമെടുത്ത് വീണ്ടും പരിഗണനയ്ക്കായി അയച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടിവരും. ഇതൊഴിവാക്കാനാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്.

ADVERTISEMENT

നിയമസഭ ബിൽ പാസാക്കി ഗവർണർക്ക് അയച്ചാൽ 200–ാം വകുപ്പ് പ്രകാരം മൂന്നു കാര്യങ്ങളാണ് ഗവർണർക്ക് ചെയ്യാൻ കഴിയുന്നത്. ബില്ലിൽ ഒപ്പുവച്ച് അനുമതി നൽകാം. അനുമതി നൽകാതിരിക്കാം. രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കാതെ നിയമസഭയ്ക്കു തിരികെ നൽകണമെന്നാണ് സുപ്രീംകോടതി  നിർദേശിച്ചത്. രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർ ഇന്ന് തീരുമാനിച്ച ബില്ലുകൾ ഏറെ നാളുകൾക്ക് മുൻപ് നിയമസഭ പാസാക്കിയവയാണ്. സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഗവർണർ തീരുമാനമെടുക്കാതെ നീട്ടുകയായിരുന്നു. അനുമതി നൽകാതെ എത്രകാലം ബിൽ പിടിച്ചു വയ്ക്കാം എന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത വരുത്തിയതോടെയാണ് ഗവർണർ തീരുമാനമെടുത്തത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കേണ്ടതല്ലേ എന്നാരാഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിലേക്ക് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത അധികാര പരിധിയിൽവരുന്ന കാര്യമാണ് ലോകായുക്ത. മുന്‍പ് രാഷ്ട്രപതിയുടെ അനുമതിയോടെയാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ, ബില്ലിൽ ഗവർണർ തീരുമാനമെടുത്താൽ മതിയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

ADVERTISEMENT

സർക്കാരിന്റെ ശുപാർശയില്ലെങ്കിലും ഗവർണർക്ക് ബിൽ രാഷ്ടപതിക്ക് അയയ്ക്കാൻ കഴിയും. ഇതനുസരിച്ചാണ് ഗവർണർ നടപടി സ്വീകരിച്ചത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന 2 ബില്ലുകളുടെ കാര്യത്തിലും സർക്കാർ അനൗചിത്യം കാട്ടിയതായി ഗവർണർ കരുതുന്നു. സർവകലാശാലകളിൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ചാന്‍സലർ സ്ഥാനത്തിരിക്കാൻ ഗവർണർ തയാറായത്.  ഈ ഉറപ്പ് ലംഘിച്ചാണ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കുന്ന ബില്ലുകൾ സർക്കാർ പാസാക്കിയത്.

English Summary:

The Governor Arif Mohammed Khan has sent three bills passed by the Kerala Legislative Assembly for consideration by the President