കേരളവർമ: അനുകൂലമായ വിധിയിൽ അങ്ങേയറ്റം സന്തോഷം: കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ
തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്.അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ.

തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്.അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ. ക്യാംപസിൽ രണ്ടാമതു നടന്ന റീക്കൗണ്ടിങ് സുതാര്യമായിരുന്നില്ലെന്ന് ഞങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്ന കാര്യമാണെന്നും കോടതി വിധിയോടെ കെഎസ്‍യു മുക്കാൽ വിജയം കൈവരിച്ചതായും ശ്രീക്കുട്ടൻ പറഞ്ഞു.
‘‘റീക്കൗണ്ടിങ്ങിന്റെ സമയത്തു ക്യാംപസിലുണ്ടായിരുന്ന സംഭവങ്ങൾ കേരളത്തിൽ ഓരോ ആളുകൾക്കും അറിയാവുന്നതാണ‌്. റീക്കൗണ്ടിങ് എത്രത്തോളം സുതാര്യമല്ലായിരുന്നെന്നു കോടതിയെ ബോധ്യപ്പെടുത്താൻ കെഎസ്‍യുവിന് സാധിച്ചു. അതുതന്നെയാണു കെഎസ്‍യുവിനെ സംബന്ധിച്ച വലിയ വിജയം. ഞങ്ങളുന്നയിച്ച ഓരോ കാര്യങ്ങളും കോടതി അംഗീകരിച്ചു. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂലമായ വിധി അങ്ങേയറ്റം സന്തോഷമുണ്ടാക്കുന്നതാണ്’’– ശ്രീക്കുട്ടൻ പറഞ്ഞു.
ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടനു നഷ്ടമായിരുന്നു. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു വീണ്ടും റീക്കൗണ്ടിങിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേരള വർമ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു.
ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീക്കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ ശ്രീക്കുട്ടൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി ഉത്തരവ്.