ഫലപ്രദമായ അന്വേഷണം, കുട്ടിയെ വൈകാതെ തന്നെ കണ്ടെത്തും: അന്വേഷണം ഊർജിതമെന്ന് മന്ത്രിമാർ
മലപ്പുറം∙ കൊല്ലത്തുനിന്നും ആറുവയസ്സുകാരിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാപക തിരച്ചിൽ തുടരവേ അന്വേഷണം ഊർജിതമെന്നു മന്ത്രിമാരായ കെ.രാജനും എം.ബി.രാജേഷും, പി.രാജീവും. നവകേരള സദസ്സിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ തിരൂർ മുൻസിപ്പൽ സ്റ്റേഡിയത്തില്‍ രാവിലെ നടത്തിയ പ്രഭാതനടത്തത്തിനിടെയാണു

മലപ്പുറം∙ കൊല്ലത്തുനിന്നും ആറുവയസ്സുകാരിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാപക തിരച്ചിൽ തുടരവേ അന്വേഷണം ഊർജിതമെന്നു മന്ത്രിമാരായ കെ.രാജനും എം.ബി.രാജേഷും, പി.രാജീവും. നവകേരള സദസ്സിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ രാവിലത്തെ പ്രഭാതനടത്തത്തിനിടെയാണു മന്ത്രിമാരുടെ പ്രതികരണം.
‘‘ശരിയായ ദിശയിലാണു അന്വേഷണസംഘം നീങ്ങുന്നതെന്നും പൊലീസ് രാപ്പകലില്ലാതെ പുറകേയുണ്ടെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. കുട്ടിയെ കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 6 വയസ്സുകാരിക്കൊപ്പം മൂന്നരക്കോടി മലയാളികളുടെ പ്രാർഥനയുണ്ട്. അത് വിഫലമാവില്ല. സർക്കാർ എല്ലാ മിനിറ്റിലും വിഷയം അന്വേഷിക്കുന്നുണ്ട്’’–കെ.രാജൻ പറഞ്ഞു.
സാധ്യമാകുന്ന എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചാണു തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണു കരുതുന്നതെന്നു പി.രാജീവ് പറഞ്ഞു.
വളരെ ഗൗരവത്തോടെയാണു പൊലീസ് വിഷയത്തെ കാണുന്നതെന്നും ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്നും എം.ബി.രാജേഷ് പറഞ്ഞു. ആശങ്കയിലാഴ്ത്തിയ സംഭവമാണിത്. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. വൈകാതെ തന്നെ കുട്ടിയെ കണ്ടെത്താനും മോചിപ്പിക്കാനും കഴിയും. പ്രതികളെ പിടികൂടാൻ കഴിയുമെന്നും എം.ബി.രാജേഷ് പറഞ്ഞു.