കൊല്ലത്തുനിന്നും ബെംഗളൂരുവിലേക്ക് സർവീസ് സ്റ്റേജ് ക്യാരേജ് സർവീസ്; ‘പുഞ്ചിരി’ ബസ് പിടികൂടി എംവിഡി
തിരുവനന്തപുരം∙ സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്തിയ കോൺട്രാക്ട് കാര്യേജ് ബസ് തിരുവനന്തപുരത്ത് പിടികൂടി. കൊല്ലത്തുനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്താൻ ശ്രമിച്ച പുഞ്ചിരി ട്രാവൽസിന്റെ ബസ്സാണ് മോട്ടർ വാഹന വകുപ്പ് (എംവിഡി) പിടികൂടിയത്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ആണെങ്കിലും കൊല്ലം ആറ്റിങ്ങൽ

തിരുവനന്തപുരം∙ സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്തിയ കോൺട്രാക്ട് കാര്യേജ് ബസ് തിരുവനന്തപുരത്ത് പിടികൂടി. കൊല്ലത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താൻ ശ്രമിച്ച പുഞ്ചിരി ട്രാവൽസിന്റെ ബസ്സാണ് മോട്ടർ വാഹന വകുപ്പ് (എംവിഡി) പിടികൂടിയത്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ആണെങ്കിലും കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റിയാണ് ബസ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്നാണ് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം ഇഞ്ചക്കൽ അടുത്തുവച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയും തുടർന്ന് വാഹനം പൊലീസിന്റെ സൈഫ് കസ്റ്റഡിയിൽ മാറ്റുകയുമായിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ കോൺട്രാക്ട് കാരേജ് ബസ്സുകൾ സ്റ്റേജ് ക്യാരേജ് ആയി പ്രവർത്തിക്കരുത് എന്നാണ് നിയമം. ഇതു സംബന്ധിച്ച് ഹൈക്കോടതിയും കൃത്യമായ ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ സ്റ്റേജ് കാര്യേജുകളായി ഓടാൻ പാടില്ലെന്നും ഇവർക്കെതിരെ നടപടിയെടുക്കാമെന്നുമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പ് ഇത്തരം ബസുകൾക്കെതിരെ കർശനമായ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
∙ സ്റ്റേജ് ക്യാരേജ്
സംസ്ഥാനത്തെ റൂട്ടുകളിൽ പെർമിറ്റ് എടുത്ത് ഓടുന്ന സ്വകാര്യബസുകൾ. ഇൗ ബസുകൾക്ക് സ്ഥലനാമ ബോർഡ് വയ്ക്കുന്നതിനും എല്ലാ സ്ഥലത്തും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനും അനുമതി. സർക്കാർ നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിൽ സർവീസ് നടത്താം.
∙ കോൺട്രാക്ട് കാര്യേജ്
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ഈ ബസുകൾക്ക് ടൂറിസ്റ്റുകളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ് അനുമതി. യാത്രക്കാർക്കെല്ലാം ഒരേ ലക്ഷ്യവും ഉദ്ദേശ്യവും മുൻനിർത്തി ഒരു വാഹനത്തിന് കരാർ നൽകാം. വിവാഹയാത്ര, വിനോദ, തീർഥാടന, പഠനയാത്രകൾ പോലുള്ളവയാണത്. സ്ഥലനാമ ബോർഡ് വയ്ക്കുന്നതിനും അത്തരത്തിൽ യാത്രക്കാരെ കയറ്റുന്നതിനും അനുമതിയില്ല.
∙ തർക്കത്തിനിടയായ പുതിയ വ്യവസ്ഥ
കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നിയമം (2023) അനുസരിച്ച് ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഏതു സ്ഥലത്തു നിന്നും അവരെ കയറ്റാമെന്ന് ഉത്തരവിറങ്ങി. ഇതു പ്രകാരം ചില കോൺട്രാക്ട് കാര്യേജ് ബസുകൾ ഓൺലൈനുകളിൽ പരസ്യം നൽകി യാത്രക്കാരെ ആകർഷിച്ച് എല്ലായിടത്തു നിന്നും ടൂറിസ്റ്റുകളെന്ന പേരിൽ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നുവെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു.