‘ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല; മകൾക്ക് ട്യൂഷനു പോകാൻ പോലും ഭയം, നാട്ടുകാർ ആകെ ഭയപ്പാടിലാണ്’
കൊല്ലം∙ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ആശങ്കയൊഴിയാതെ ഓയൂരിലെ നാട്ടുകാരും. ട്യൂഷന് പോകാന്‍ പോലും ഭയന്നിരിക്കുകയാണ് മക്കളെന്ന് നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു. എത്രയും വേഗം പ്രതിയെ കണ്ടെത്തിയെങ്കിലേ എല്ലാവരുടെയും മനസ്സിൽനിന്ന് ഭയം അകലുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘‘എത്രയും പെട്ടെന്ന്

കൊല്ലം∙ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ആശങ്കയൊഴിയാതെ ഓയൂരിലെ നാട്ടുകാരും. ട്യൂഷന് പോകാന്‍ പോലും ഭയന്നിരിക്കുകയാണ് മക്കളെന്ന് നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു. എത്രയും വേഗം പ്രതിയെ കണ്ടെത്തിയെങ്കിലേ എല്ലാവരുടെയും മനസ്സിൽനിന്ന് ഭയം അകലുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘‘എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം. അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. ഞാനും രണ്ടു പെൺകുഞ്ഞുങ്ങളുടെ പിതാവാണ്. ഇന്ന് ട്യൂഷനു പോകാൻ പേടിച്ചിരിക്കുകയാണ് കുട്ടി. ഞാനവളെ കൊണ്ടാക്കിയിട്ടാണ് ഇപ്പോൾ വരുന്നത്. ഇവിടെ നാട്ടുകാർ ആകെ ഒരു ഭയപ്പാടിലാണ്. ഇതിനു പിന്നിലുള്ള യഥാർഥ വ്യക്തികളെ കണ്ടെത്തിയെങ്കിൽ മാത്രമേ മനസ്സിന് സമാധാനമുണ്ടാകൂ. ഇങ്ങനെ ഒരു സംഭവം ഇവിടെ മുൻപ് നടന്നിട്ടില്ല. കുട്ടികളൊക്കെ ഒറ്റയ്ക്കാണ് ട്യൂഷനൊക്കെ പോകുന്നത്. ആദ്യമായാണ് ഇങ്ങനെ. ഞങ്ങൾ ആകെ ഭയപ്പാടിലാണ്. ’’– അദ്ദേഹം പറഞ്ഞു.
‘‘ഇവിടെ അടുത്തെല്ലാം വീടുകളും മറ്റും ഉള്ളതാണ്. ഇന്നലെ രാത്രി ഞങ്ങളാരു ഉറങ്ങിയിട്ടു പോലുമില്ല. ഇന്നലെ മുഴുവൻ ഇവിടെയെല്ലാം അരിച്ചുപെറുക്കിയതാ. ഞങ്ങൾക്കും പിള്ളാരുള്ളതാ’’– നാട്ടുകാരിൽ മറ്റൊരാൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.
കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കുക: 9946923282, 9495578999, 112.