മുംബൈ ∙ കാലംതെറ്റി പെയ്ത മഴയെ അവഗണിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ നവിമുംൈബയിലെ പാർട്ടി യോഗത്തിൽ പ്രസംഗിക്കുന്ന വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ‘‘നമ്മുടെ പദ്ധതികൾക്കു മഴ തടസ്സമായി. എന്നാൽ, തോറ്റുപിന്മാറില്ല. പോരാട്ടം തുടരേണ്ടിയിരിക്കുന്നു – മഴയെ അവഗണിച്ചുകൊണ്ട് ശരദ് പവാർ പറഞ്ഞു. പാർട്ടി പിളർത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കാലംതെറ്റി പെയ്ത മഴയെ അവഗണിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ നവിമുംൈബയിലെ പാർട്ടി യോഗത്തിൽ പ്രസംഗിക്കുന്ന വിഡിയോ  ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ‘‘നമ്മുടെ പദ്ധതികൾക്കു മഴ തടസ്സമായി. എന്നാൽ, തോറ്റുപിന്മാറില്ല. പോരാട്ടം തുടരേണ്ടിയിരിക്കുന്നു – മഴയെ അവഗണിച്ചുകൊണ്ട് ശരദ് പവാർ പറഞ്ഞു. പാർട്ടി പിളർത്തിയ അജിത് പവാർ പക്ഷത്തെ എതിരിടണമെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. 2019ൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സത്താറയിൽ മഴയത്ത് ശരദ് പവാർ നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പിൽ എൻസിപിക്ക് നേട്ടമുണ്ടാകാൻ കാരണമായിരുന്നു.

2019ലെ തിരഞ്ഞെടുപ്പിൽ 54 സീറ്റാണ് എൻസിപി നേടിയത്. 2014ൽ നേടിയതിനേക്കാൾ 13 സീറ്റ് അധികം നേടാൻ അത്തവണ പാർട്ടിക്കായി. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ അജിത് പവാറിനൊപ്പമുള്ള എംഎൽഎമാർ പാർട്ടി പിളർത്തി ബിജെപി – ശിവസേന സഖ്യത്തോടൊപ്പം ചേർന്നത് തിരിച്ചടിയായി. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമുൾപ്പെടെ തങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. 40ലേറെ എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് അജിത് അവകാശപ്പെടുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT