ആറു വയസ്സുകാരനെ കാണാതായെന്ന് പരാതി; 45 മിനിറ്റിൽ മണത്തു കണ്ടുപിടിച്ച് മുംബൈ പൊലീസിന്റെ ‘ലിയോ’
മുംബൈ∙ കാണാതായ ആറു വയസ്സുകാരനെ കണ്ടെത്തി മുംബൈ പൊലീസിന്റെ സ്നിഫർ ഡോഗ് ‘ലിയോ’. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ച് മുക്കാൽ മണിക്കൂറിനുള്ളിലാണ് ലിയോ കുട്ടിയെ

മുംബൈ∙ കാണാതായ ആറു വയസ്സുകാരനെ കണ്ടെത്തി മുംബൈ പൊലീസിന്റെ സ്നിഫർ ഡോഗ് ‘ലിയോ’. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ച് മുക്കാൽ മണിക്കൂറിനുള്ളിലാണ് ലിയോ കുട്ടിയെ കണ്ടെത്തിയത്. ടീ ഷർട്ടിന്റെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ലിയോ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
നവംബർ 23ന് മുംബൈ പവായിലെ അശോക് നഗർ ചേരിയിലെ കുടിലിനു സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 24ന് രാത്രി പൊലീസിനെ സമീപിച്ചു.
ചേരിയിൽ സിസിടിവി ഇല്ലാത്തതിനാൽ, മുംബൈ പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് സ്‌നിഫർ ഡോഗ് ലിയോ, കുട്ടിയുടെ ടീ ഷർട്ടിന്റെ ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ കണ്ടെത്തി.
പൊലീസ് ലിയോയെ കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് ടീ ഷർട്ടിന്റെ ഗന്ധമെടുത്തത്. അംബേദ്കർ ഉദ്യാനിലെ അശോക് ടവർ പ്രദേശത്താണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.