ഫെയ്സ്ബുക് സുഹൃത്തുമായി വിവാഹിതയാകാൻ പാക്കിസ്ഥാനിൽ പോയി; ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി അഞ്ജു
ന്യൂഡൽഹി∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി പാക്കിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി വൈകിയാണ് അട്ടാരി-വാഗാ

ന്യൂഡൽഹി∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി പാക്കിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി വൈകിയാണ് അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിയത്. എന്നാൽ രാജസ്ഥാനിലെ സ്വന്തം നാട്ടിൽ ഇതുവരെ എത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘സന്തോഷവതിയാണ്, മറ്റൊന്നും പറയാനില്ല’ എന്നും പറഞ്ഞ് അവര്‍ കടന്നുപോയി.
രാജസ്ഥാനിലെ ഭിവാഡി സ്വദേശിനിയായ അഞ്ജു, അരവിന്ദ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും 15 വയസ്സുള്ള മകനും നാലു വയസ്സുള്ള മകളുമുണ്ട്. 2019ലാണ് പാക്കിസ്ഥാൻ സ്വദേശിയായ നസ്‌റുല്ല എന്നയാളെ ഫെയ്സ്ബുക്കിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ജൂണിൽ വീട്ടുകാരെ അറിയിക്കാതെ, നസ്‌റുല്ലയെ കാണാനായി അഞ്ജു പാക്കിസ്ഥാനിലേക്ക് പോയി. ജയ്പുരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീടാണ് പാക്കിസ്ഥാനിലേക്കു പോയതാണെന്ന് വീട്ടുകാർ അറിഞ്ഞത്.
പാക്കിസ്ഥാനിലെത്തിയ അഞ്ജു, നസ്‌റുല്ലയെ വിവാഹം കഴിക്കാൻ ഇസ്‌ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ, അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും അവർ മക്കളെ കാണാന്‍ ആഗ്രഹിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ വന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ശ്രമം നടത്തിയെങ്കിലും വീസാ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞില്ല.
ഒക്ടോബറിൽ മടങ്ങിയെത്താനിരുന്നെങ്കിലും വീസ ലഭിച്ചില്ല. ഭർത്താവ് അരവിന്ദ് ഭിവാഡി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികളിലെടുത്ത കേസുകൾ അഞ്ജുവിന് നേരിടേണ്ടിവരും. അരവിന്ദ് രണ്ടു കുട്ടികളുമായി ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് വിവരമില്ല.