നവകേരള സദസ്സിനിടെ എൻസിസി കെഡറ്റിന്റെ കൈ കണ്ണിൽ തട്ടി; അസ്വസ്ഥനായി സീറ്റിലിരുന്ന് മുഖ്യമന്ത്രി– വിഡിയോ
മലപ്പുറം∙ നവകേരള സദസ്സിനിടെ എൻസിസി കെഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ തട്ടി. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് സംഭവം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കെഡറ്റുമാർ വേദിയിലെത്തിയത്. ഇതിൽ ഒരു കെഡറ്റ് സല്യൂട്ട് നൽകിയ ശേഷം കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്.

ഇതേസമയത്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞതും വീശിയ കൈ അദ്ദേഹത്തിന്റെ മുഖത്തു തട്ടുകയായിരുന്നു. ഉടൻതന്നെ കെഡറ്റ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയെങ്കിലും, അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി സീറ്റിലിരുന്ന് തൂവാലകൊണ്ട് അൽപനേരം കണ്ണു തുടച്ചു. അൽപസമയത്തിനു ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. വേദിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍ പരിശോധന നടത്തി.