ഗുജറാത്തിൽ അരിഷ്ടം കുടിച്ച 5 പേർ മരിച്ചു; 2 പേർ ചികിത്സയിൽ
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ആയുർവേദ അരിഷ്ടം കുടിച്ച അഞ്ച് പേർ മരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖേദ ജില്ലയിൽ രണ്ട് ദിവസത്തിനിടെ അരിഷ്ടം കുടിച്ച് അവശരായി

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ആയുർവേദ അരിഷ്ടം കുടിച്ച അഞ്ച് പേർ മരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖേദ ജില്ലയിൽ രണ്ട് ദിവസത്തിനിടെ അരിഷ്ടം കുടിച്ച് അവശരായി ആശുപത്രിയിൽ ചികിത്സ തേടിയവരാണ് മരിച്ചത്.
ബിലോദര ഗ്രാമത്തിലെ ഒരു കടയിൽനിന്ന് കൽമേഗസാവ് ആസവാരിഷ്ടം വാങ്ങി കുടിച്ചവരാണ് മരിച്ചത്. 50 പേർക്ക് മരുന്ന് നൽകിയതായാണ് വിവരം. മരിച്ചവരുടെ രക്തം പരിശോധിച്ചതിൽ നിന്നും മീതൈൽ ആൽക്കഹോൾ സാന്നിധ്യം സ്ഥിരീകരിച്ചു.
അരിഷ്ടത്തിൽ വിഷവസ്തുവായ മീതൈൽ ആൽക്കഹോൾ കലർത്തിയിരുന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കടക്കാരനുൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ഗാദിയ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.