അമ്പലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവും മാതാവും പൊള്ളലേറ്റു മരിച്ചു
ആലപ്പുഴ∙ അമ്പലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവ് പൊള്ളലേറ്റു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മാതാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കിഴക്കേനട ‘മകം’ വീട്ടിൽ മഹേഷ് (35) ആണു മരിച്ചത്. മാതാവ് ശോഭനയ്ക്കു (63) പൊള്ളലേറ്റു.

ആലപ്പുഴ∙ അമ്പലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവും മാതാവും പൊള്ളലേറ്റു മരിച്ചു. അമ്പലപ്പുഴ കിഴക്കേനട ‘മകം’ വീട്ടിൽ മഹേഷ് (35), മാതാവ് ശോഭന (63) എന്നിവരാണു മരിച്ചത്. മഹേഷ് സംഭവം നടന്ന ഉച്ചയോടെ തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശോഭന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണു മരിച്ചത്.
കിടപ്പുമുറിയിൽവച്ച് ഇരുവരും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നെന്നാണു വിവരം. ശോഭനയുടെ ഭർത്താവ് 4 വർഷം മുൻപു മരിച്ചു. ശോഭനയും മഹേഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മഹേഷിനു മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)