തിരുവനന്തപുരം∙ കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ

തിരുവനന്തപുരം∙ കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി തന്നെ നേരിൽവന്നു കണ്ടെന്നും ഗവർണർ അറിയിച്ചു.

നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങൾ താൻ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ടായതെന്നും ഗവർണർ ആരോപിച്ചു. താൻ റബർ സ്റ്റാംപല്ലെന്ന് ആവർത്തിച്ച ഗവർണർ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബില്ലുകൾ ഒരു മണിക്കൂറു പോലും പിടിച്ചുവയ്ക്കാറില്ലെന്നും പറഞ്ഞു.

ADVERTISEMENT

ഗവർണറുടെ വാക്കുകൾ

‘‘ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ആദ്യം എന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂർ എന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യങ്ങൾ മുന്നോട്ട് പോകുകയാണ്, സമയമാകുമ്പോൾ താങ്കളുടെ അഭിപ്രായവും പരിഗണിക്കാമെന്നു പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും എന്നെ വന്നു കണ്ടു. നിങ്ങൾ മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങൾ നീക്കാമെന്നു പറഞ്ഞിട്ട് എന്തിനാണ് ഇത്തരത്തിൽ ഒരു നടപടിക്രമമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നിയമം അനുശാസിക്കുന്നത് അങ്ങനെയാണ്, അതുകൊണ്ടാണെന്ന്. എന്നാൽ തങ്ങളുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറൽ പറഞ്ഞത് ഈ നടപടിക്രമം നിർത്തിവയ്ക്കാമെന്നാണ്. അവർ അഡ്വക്കറ്റ് ജനറലിന്റെ ഒപ്പില്ലാത്ത ഉത്തരവുമായി വന്നു. ഇതെങ്ങനെ ഞാൻ അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവായി എടുക്കുമെന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് കുറച്ചു സമയം കൂടി തരാൻ പറഞ്ഞു. തുടർന്ന് അവർ കത്തുമായി വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല. ഇവരാണ് എന്നെ കാണാൻ വന്നത്. ഇവരാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായി വന്നത്. ഇത് നിയമവിരുദ്ധമാണെന്നും എന്നാൽ നിങ്ങൾ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമായി വന്നതിനാൽ ഞാൻ സമ്മതിക്കാമെന്നും അവരോട് പറഞ്ഞു.

തുടർന്ന് പിറ്റേ ദിവസം തന്നെ താങ്കൾ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. നിങ്ങൾ മറ്റു കാര്യങ്ങളിലും ഇത്തരത്തിൽ എന്റെ മേൽ സമ്മർദം ചെലുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്നും ബദലായി മറ്റെന്തെങ്കിലും മാർഗങ്ങൾ സജ്ജീകരിക്കാനും അദ്ദേഹത്തോടെ ആവശ്യപ്പെട്ടു. ചാൻസിലറായി തുടർന്നാൽ ഇനിയും ഇത്തരത്തിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നിങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് കത്തെഴുതാൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. എല്ലാ സമ്മർദ്ദവും വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണ്.’’

ADVERTISEMENT

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ചും സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ഒദ്യോഗിക അധികാരം അടിയറവു വച്ചുവെന്നു ചൂണ്ടിക്കാട്ടിയുമാണ് സുപ്രീംകോടതി പുനര്‍നിയമനം റദ്ദാക്കിയത്. പുനര്‍നിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിച്ചു. പുനര്‍നിയമന വിജ്ഞാപനം ഗവര്‍ണറാണു പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ തീരുമാനത്തെ ബാധിച്ചുവെന്നതു കാണാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

English Summary:

Governor Arif Mohammed Khan's response over SC judgement in Kannur Vc's re-appointment case