കൊല്ലം∙ തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. സ്ത്രീകളുടെയും പുരുഷന്റെയും രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയ

കൊല്ലം∙ തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. സ്ത്രീകളുടെയും പുരുഷന്റെയും രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. സ്ത്രീകളുടെയും പുരുഷന്റെയും രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞു. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിക്കും. 

തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽനിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 

ADVERTISEMENT

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓരോ പ്രദേശത്തും സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും നടക്കുന്നുണ്ട്.

സംശയമുള്ളവരെ നിരീക്ഷിച്ചും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നു. വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എൻ കോളജ് വിദ്യാർഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല. 

English Summary:

Kollam child kidnapping; Two mor sketch released