മുയൽ ചെവിയൻ ഹെൽമറ്റുമായി അഭ്യാസം; യുവാവിന് 10,000 രൂപ പിഴ
ചെന്നൈ ∙ വിചിത്ര ഹെൽമറ്റ് ധരിച്ച് അപകടകരമായി ബൈക്കോടിച്ച യുവാവിനെ പൊലീസ് പിടികൂടി പിഴ ചുമത്തി. തെങ്കാശി കുറ്റാലം ബസ് സ്റ്റാൻഡിനു സമീപത്താണ് യുവാവ് വിചിത്ര ഹെൽമറ്റുമായി പാഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് സൂപ്രണ്ട് സുരേഷ് കുമാറിന്റെ

ചെന്നൈ ∙ വിചിത്ര ഹെൽമറ്റ് ധരിച്ച് അപകടകരമായി ബൈക്കോടിച്ച യുവാവിനെ പൊലീസ് പിടികൂടി പിഴ ചുമത്തി. തെങ്കാശി കുറ്റാലം ബസ് സ്റ്റാൻഡിനു സമീപത്താണ് യുവാവ് വിചിത്ര ഹെൽമറ്റുമായി പാഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
പൊലീസ് സൂപ്രണ്ട് സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റാലം പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചതിനു പിന്നാലെ യുവാവിനെ പിടികൂടി. തെങ്കാശി മലയൻ തെരുവിൽ സുരേഷിന്റെ മകൻ സുജിത്ത് (23) ആണു പിടിയിലായത്. തുടർന്നു സുജിത്തിനെതിരെ മോട്ടർ വാഹന നിയമപ്രകാരം പൊലീസ് കേസെടുത്തു പതിനായിരം രൂപ പിഴ ചുമത്തി. ഇയാളുടെ വാഹനവും പിടിച്ചെടുത്തു.