ഹിന്ദു ഉത്സവ അവധി ദിനങ്ങൾ വെട്ടിക്കുറച്ച നിതീഷ് കുമാർ സർക്കാരിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു: ബിജെപി
പട്ന ∙ സ്കൂൾ കലണ്ടറിൽ ഹിന്ദു ഉത്സവ അവധി ദിനങ്ങൾ വെട്ടിക്കുറച്ച നിതീഷ് കുമാർ സർക്കാരിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞെന്നു ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ.

പട്ന ∙ സ്കൂൾ കലണ്ടറിൽ ഹിന്ദു ഉത്സവ അവധി ദിനങ്ങൾ വെട്ടിക്കുറച്ച നിതീഷ് കുമാർ സർക്കാരിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞെന്നു ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. അന്ത്യമടുത്തെന്ന ആശങ്കയിൽ നിതീഷ് യുക്തിഹീനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും ഷാനവാസ് കുറ്റപ്പെടുത്തി.
ബിഹാറിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാരിനു താൽപര്യമില്ലാതായി. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും അധ്യയന മികവുമില്ല. സ്കൂൾ അധ്യാപകരുടെ ഒഴിവുകൾ നികത്താൻ സർക്കാർ തയാറാകുന്നില്ല. അധ്യാപക വിദ്യാർഥി അനുപാതത്തിന്റെ കാര്യത്തിൽ ബിഹാറിലെ സ്കൂളുകളുടെ നില പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.