ടി.പി.രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റാകും
തിരുവനന്തപുരം∙ മുൻ മന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ടി.പി.രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റാകും. നിലവിൽ സിഐടിയു വൈസ് പ്രസിഡന്റാണ്. ആനത്തലവട്ടം ആനന്ദൻ അന്തരിച്ചപ്പോഴുണ്ടായ ഒഴിവിലാണു നിയമനം. ഒന്നാം പിണറായി മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് വകുപ്പുമന്ത്രിയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന

തിരുവനന്തപുരം∙ മുൻ മന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ടി.പി.രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റാകും. നിലവിൽ സിഐടിയു വൈസ് പ്രസിഡന്റാണ്. ആനത്തലവട്ടം ആനന്ദൻ അന്തരിച്ചപ്പോഴുണ്ടായ ഒഴിവിലാണു നിയമനം.
ഒന്നാം പിണറായി മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് വകുപ്പുമന്ത്രിയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിയമസഭയിൽ പാർട്ടിയുടെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗവുമാണ്.
കേരള സംസ്ഥാന ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു), കേരള സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു), കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ട്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്നും 2001ൽ പതിനൊന്നാം കേരള നിയമസഭയിലേക്കും 2016ൽ പതിനാലാം കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: എം.കെ.നളിനി, മക്കൾ: രാജുലാൽ ടി.പി.,രഞ്ജിനി ടി.പി.
ശങ്കരന്റെയും മാണിക്യത്തിന്റെയും മകനായി 1949 ജൂൺ പതിനഞ്ചാം തിയതി കോഴിക്കോട് ജില്ലയിലെ നമ്പ്രത്തുകരയിലാണു ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലേക്കെത്തി. കോഴിക്കോട് സർവകലാശാല സെനറ്റ് മെമ്പർ, പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ ബോർഡ്, കള്ളു ചെത്ത് വ്യവസായി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയിൽ അംഗമായി. ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടറായും ടെക്സ് ഫെഡ് ചെയർമാനായും പ്രവർത്തിച്ചു. 1976 ലെ അടിയന്തരാവസ്ഥ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുകയും കക്കയം പൊലീസ് ക്യാംപിൽ മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. മൂന്നുമാസം ജയിൽവാസം അനുഭവിച്ചു.