മണിപ്പുരിൽ ബാങ്ക് അടയ്ക്കുന്നതിനു തൊട്ടു മുൻപ് വൻ കൊള്ള: പിഎൻബി ശാഖയിൽനിന്ന് കവർന്നത് 18 കോടി – വിഡിയോ
ഇംഫാൽ∙ മണിപ്പുരിലെ ഉഖ്രുൽ നഗരത്തിലെ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) ശാഖ കൊള്ളയടിച്ചു. അജ്ഞാതരായ 10 അംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ച് 18.85 കോടി രൂപ കവർന്നത്. വ്യാഴാഴ്ച വൈകുന്നേരം 5.40നായിരുന്നു സംഭവം. ഉഖ്രുൽ നഗരത്തിന്റെ വ്യൂലാൻഡ്–1ലാണ് ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

ഇംഫാൽ∙ മണിപ്പുരിലെ ഉഖ്രുൽ നഗരത്തിലെ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) ശാഖ കൊള്ളയടിച്ചു. 10 അംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ച് 18.85 കോടി രൂപ കവർന്നത്. വ്യാഴാഴ്ച വൈകുന്നേരം 5.40നായിരുന്നു സംഭവം. ഉഖ്രുൽ നഗരത്തിന്റെ വ്യൂലാൻഡ്–1ലാണ് ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഒരു ദിവസത്തെ കലക്‌ഷനായ തുക എണ്ണിത്തിട്ടപ്പെടുത്തിയശേഷം ബാങ്ക് അടയ്ക്കുന്നതിനു തൊട്ടു മുൻപാണ് കൊള്ളസംഘമെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ കൈവശം അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കയറുപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും ബാങ്ക് ജീവനക്കാരെയും ബന്ധിച്ചശേഷം തോക്കുചൂണ്ടിയാണ് പണം കവർന്നത്. പിന്നീട് ഇവരെ സ്റ്റോർ മുറിയിൽ പൂട്ടിയിട്ടശേഷമാണ് അക്രമികൾ കടന്നത്.
അതേസമയം, കൊള്ളക്കാർക്കായി അന്വേഷണം വ്യാപിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ജൂലൈയിൽ ചുരാചന്ദ്പുരിലെ ആക്സിസ് ബാങ്ക് ശാഖയിൽനിന്ന് സായുധരായ സംഘമെത്തി ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു.