തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതു മറയ്ക്കാനാണു സിപിഎം ഗവർണറെ അപമാനിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണു സുപ്രീംകോടതി വിധി. ഇതിന്റെ ജാള്യത കൊണ്ടാണ് എം.വി. ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതു മറയ്ക്കാനാണു സിപിഎം ഗവർണറെ അപമാനിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണു സുപ്രീംകോടതി വിധി. ഇതിന്റെ ജാള്യത കൊണ്ടാണ് എം.വി. ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണു സിപിഎം. ഗവർണർ രാജിവയ്ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങൾ ലംഘിച്ചു യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണു രാജിവയ്ക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നവകേരള സദസ്സിനു വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും പണം പിരിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണു ഹൈക്കോടതി വിധിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണു ഗോവിന്ദന്റെ ജോലി. നവകേരള സദസ്സ് നുണ കേരള സദസ്സായി മാറിക്കഴിഞ്ഞു. യാത്രയുടെ നാളുകളിൽ ഓരോ ദിവസവും സർക്കാരിനു കോടതിയിൽ നിന്നും തിരിച്ചടിയേൽക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ്സ് കൊണ്ടു സാധിക്കില്ലെന്നു മനസിലായതു കൊണ്ടാണു ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നത്. അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

K Surendran says Supreme Court verdict on VC re appointment is slap on the face of Pinarayi Vijayan