‘ഒറ്റപ്പെട്ട ജീവിതം, പത്മകുമാർ ആരുമായും സൗഹൃദം പുലർത്തിയിരുന്നില്ല’: ഞെട്ടലിൽ നാട്ടുകാർ
കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറാണെന്നതിന്റെ ഞെട്ടലിലാണു നാട്ടുകാർ. ആരുമായും പത്മകുമാർ സൗഹൃദം പുലർത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

കേബിൾ ടിവി ബേക്കറി ബിസിനസ് നടത്തിയിരുന്നു. ചിറക്കരയിൽ പത്മകുമാറിനു ഫാമുണ്ട്. വീട്ടിലെ ആറു നായ്ക്കളെ ഫാം ഹൗസിലേക്ക് ഇന്നലെയാണ് മാറ്റിയതെന്നും നാട്ടുകാർ പറയുന്നു. കേസിൽ ഉൾപ്പെട്ട വെള്ളക്കാർ ചിറക്കര ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പത്മകുമാറിന് തമിഴ്നാട്ടിലും ബന്ധങ്ങളുണ്ടെന്നും നാട്ടുകാർ പറയുന്നു.
പുറത്ത് ആരുമായിട്ടും അടുപ്പം സൂക്ഷിക്കാത്ത പത്മകുമാറിന്റെ ജീവിതം വീടിനകത്തു തന്നെയായിരുന്നെന്നു നാട്ടുകാരിൽ ഒരാൾ പറഞ്ഞു. അയൽവാസികളുമായി പത്മകുമാറിനു വലിയ സഹകരണമുണ്ടായിരുന്നില്ല. കുടുംബസമേതം കാറിൽപോകും. റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്. ഫാമും ബേക്കറിയുമുണ്ട്. വീട്ടിൽ പത്മകുമാറും ഭാര്യയും മകളുമാണ് ഉള്ളത്. സംശയം തോന്നത്തക്ക സാഹചര്യമില്ലായിരുന്നെന്നും നാട്ടുകാരൻ പറഞ്ഞു.
‘‘പത്മകുമാർ കാലങ്ങളായി താമസിക്കുന്നത് ഇവിടെയാണ്. ആരുമായിട്ടും സൗഹൃദമില്ല. ഒറ്റപ്പെട്ട ജീവിതമാണ്. കുഞ്ഞിനെ തിരഞ്ഞു ഞങ്ങൾ രാത്രി ഇറങ്ങിയിരുന്നു. ഈ പരിസരത്ത് തിരച്ചിൽ നടത്തിയില്ല. സംശയം തോന്നിയിരുന്നില്ല.’’– പ്രദേശവാസി പറഞ്ഞു. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമില്ല. പത്മകുമാറിന് നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കെ.ആർ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കൊല്ലത്തെത്തിച്ച് ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഇപ്പോൾ അടൂരിലെ എആർ ക്യാംപിലാണ് മൂന്നുപേരുമുള്ളത്. ഇവരുടെ വെള്ള, നീല കാറുകളും കസ്റ്റഡിയിലെടുത്തു. ഒരു കാർ ചാത്തന്നൂരിലെ വീട്ടിൽനിന്നും മറ്റൊരു കാർ തെങ്കാശിയിൽനിന്നുമാണ് പിടിച്ചെടുത്തത്. പൊലീസ് പുറത്തിറക്കിയ പ്രതികളുടെ രേഖാ ചിത്രവും അന്വേഷണത്തിൽ നിർണായകമായതായാണ് സൂചന.