തേംസ് നദിയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
ലണ്ടൻ∙ യുകെയില്‍ കാണാതായ ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ വിദ്യാർഥിയെ ലണ്ടനില്‍ മരിച്ചനിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേലിനെയാണ് തേംസ് നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷെഫീൽഡ് ഹാലും സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥിയാണ് മരിച്ച മിത്കുമാർ പട്ടേൽ. ആമസോണിൽ പാർട്‌ടൈമായി ജോലിചെയ്യുന്നുമുണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഉപരിപഠനത്തിനായി മിത്കുമാർ ലണ്ടനിലെത്തിയത്. നവംബർ 17ന് യുവാവിനെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 21ന് കാനറി വാർഫിനു സമീപം തേംസ് നദിയില്‍ മിത്കുമാറിന്റെ മൃതദേഹം കണ്ടെത്തി. മരണത്തിൽ ദുരുഹതയില്ലെന്ന് പൊലീസ് അറിയിച്ചു.
മിത്കുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതായി അദ്ദേഹത്തിന്റെ ബന്ധു പാർഥ് പട്ടേൽ വ്യക്തമാക്കി. ‘‘ഗ്രാമത്തിലെ കാർഷിക കുടുംബാംഗമാണ് അദ്ദേഹം. നവംബർ 17 മുതൽ അദ്ദേഹത്തെ കാണാതായി. കാനറി വാർഫിൽ വെള്ളത്തിൽനിന്ന് പൊലീസ് നവംബർ 21ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഇത് ഞങ്ങളെല്ലാവർക്കും വളരെ ദുഃഖമുണ്ടാക്കിയ സംഭവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുമായി ധനസമാഹരണം നടത്തുകയാണ്’’– പാർഥ് പട്ടേൽ പറഞ്ഞു.